ട്രംമ്പിൻ്റെ മകൻ്റെ ഗേൾ ഫ്രണ്ടും ട്രംമ്പിൻ്റെ ഒരു പ്രധാന തിരഞ്ഞെടുപ്പ് സംഘാടകയുമായ കിംബർലി ഗയിൽഫോയിലിന്ന് കോവിഡ്-19 ഉണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ടു .
മാസ്ക്ക് ധരിക്കാനുള്ള ട്രംമ്പിൻ്റെ വിമുഖത ഇതിനോടകം കുപ്രസിദ്ധമാണ്. കോവിഡിനെതിരെ മാസ്ക്ക് ധരിക്കുന്നത് രാഷ്ട്രീ യവൽക്കരിപ്പെട്ടതിൽ ഇയാൾക്കുള്ള പങ്കു നിസ്സാരമല്ല. ആരോഗ്യപ്രവർത്തകരുടെ മുന്നറിയിപ്പുകൾ മറികടന്ന് അലബാമ സംസ്ഥാനത്ത് ട്രംമ്പ് റാലി നടത്തിയതുമൊക്കെ പൊതുജനാഭിപ്രായത്തിന് എതിരായിരുന്നു. സ്വന്തം കുടുംബത്തിൽ തന്നെ ഒരാൾക്ക് കോവിഡ് പിടിപെട്ടത് കോവിഡിനെ ഗൗരവമായി സമീപിക്കാൻ ഇയാളെ പ്രേരിപ്പിക്കും എന്നാണ് സാധാരണ അമേരിക്കക്കാരുടെ പ്രത്യാശ.