തിരുവനന്തപുരത്തെ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയുടെ കോന്പൗണ്ടിൽ നിന്ന് ലൈബ്രറി കൗണ്‍സിലിനു ഇരുപതു സെന്‍റ് സ്ഥലം അനുവദിച്ച ഉത്തരവ് പിൻവലിക്കണമെന്ന് സാഹിത്യ ലോകം ഒന്നടങ്കം ആവശ്യപ്പെട്ടു . ലൈബ്രറി കൗണ്‍സിലിനു അവരുടെ ആസ്ഥാനമന്ദിരം പണിയാൻ ഉചിതമായ മറ്റൊരു സ്ഥലം കണ്ടെത്തി കൊടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് സാഹിത്യ സാംസ്കാരിക നായകർ നിവേദനം നൽകി. അടൂർ ഗോപാലകൃഷ്ണൻ, സുഗതകുമാരി, കെ.പി. കുമാരൻ, കെ. സച്ചിദാനന്ദൻ, സക്കറിയ, കാട്ടൂർ നാരായണപിള്ള, കുരീപ്പുഴ ശ്രീകുമാർ, എം.എൻ. കാരശേരി, സി.വി. ബാലകൃഷ്ണൻ, ചുനക്കര രാമൻകുട്ടി, സി.എസ്. വെങ്കിടേശ്വരൻ, പ്രദീപ് പനങ്ങാട് എന്നിവർ നിവേദനത്തിൽ ഒപ്പുവച്ചു. വായനയുടെയും അറിവിന്റെയും ഇടങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണെന്ന് അവർ പറഞ്ഞു . ഈ ലൈബ്രറിയിലെ അംഗങ്ങളുടെ കൂട്ടായ്മയായ പബ്ലിക് ലൈബ്രറി വായനാവേദിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ മന്ത്രിക്കും വകുപ്പ് സെക്രട്ടറിയ്ക്കും നിവേദനം നൽകിയിരുന്നു.
Home പുഴ മാഗസിന്
Click this button or press Ctrl+G to toggle between Malayalam and English