തിരുവനന്തപുരം പബ്ലിക് ലൈബ്രറിയുടെ സ്ഥലം അനധികൃതമായി കയ്യേറാനാണു ഗ്രന്ഥശാലാ സംഘം ശ്രമിക്കുന്നതെന്നു പബ്ലിക് ലൈബ്രറി സംരക്ഷണ സമിതി പ്രസിഡന്റ് എം.അഹമ്മദ്കുഞ്ഞും ജനറൽ സെക്രട്ടറി ആറ്റുകാൽ സുരേന്ദ്രനും ആരോപിച്ചു. പട്ടം താണുപിള്ള മുഖ്യമന്ത്രിയായിരിക്കുമ്പോൾ മരാമത്ത് മന്ത്രിയായിരുന്ന എ.അച്യുതനാണു പബ്ലിക് ലൈബ്രറി വളപ്പിൽ താൽക്കാലിക ഓഫിസ് നിർമിക്കാൻ ഗ്രന്ഥശാലാ സംഘത്തിന് അനുമതി നൽകിയത്.നായനാർ മുഖ്യമന്ത്രിയായ കാലത്ത് 20 സെന്റ് സ്ഥലം ലൈബ്രറി വളപ്പിൽ സംഘത്തിന് അനുവദിച്ചു. ഇതിനെതിരെ ലൈബ്രറി സംരക്ഷണ സമിതി നൽകിയ കേസിൽ, ഗ്രന്ഥശാലാ സംഘത്തിന് ഈ ഭൂമിയിൽ ഒരു തരത്തിലുള്ള അവകാശവുമില്ലെന്നു ഹൈക്കോടതി വിധിച്ചിരുന്നു.എന്നാൽ, കഴിഞ്ഞ വർഷം വീണ്ടും ഇതേ ഭൂമി ഗ്രന്ഥശാലാ സംഘത്തിനു പാട്ടത്തിനു നൽകിക്കൊണ്ടു റവന്യു വകുപ്പ് ഉത്തരവിറക്കി. ഇതിനെതിരെ സംരക്ഷണ സമിതി വീണ്ടും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.കോടതി അവധിയാണെന്ന് അറിഞ്ഞുകൊണ്ട്, ഈ സമയം മുതലാക്കി ഗ്രന്ഥശാലാ സംഘം ഭാരവാഹികൾ ജെസിബിയുമായി വന്നു ഭൂമി കയ്യേറാൻ ശ്രമിക്കുകയായിരുന്നു. ഇതിനെ തങ്ങൾ ചോദ്യം ചെയ്യുകയും പൊലീസിനെ അറിയിക്കുകയും ചെയ്തിരുന്നു. സ്ഥലത്തെത്തിയ പൊലീസ് സ്റ്റേ ഇല്ലെന്ന കാരണത്താൽ തിരിച്ചുപോകുകയായിരുന്നു.
Home പുഴ മാഗസിന്