സ്വന്തം കാലിൽ നിൽക്കുക എന്നും അവഗണന നേരിടുന്ന തനുൾപ്പെട്ട ട്രാൻസ്ജെൻഡർ സമൂഹത്തിന് പ്രചോദനം നൽകുക എന്നതും എക്കാലവും തൃപ്തിയുടെ സ്വപ്നങ്ങളായിരുന്നു. അവ ഓരോന്നായി ദൃഢനിശ്ചയം കൊണ്ടും പരിശ്രമം കൊണ്ടും മറികടക്കുകയാണ് അവർ.
തൃപ്തി ഹാൻഡിക്രാഫ്റ്സ് പുതിയ മാനം തുറക്കുകയാണ് പുതിയ ആപ്പിലൂടെ. സ്വന്തമായി ഒരു ഷോപ്പ് എന്നത് വലിയൊരു സ്വപ്നത്തിന്റെ തുടർച്ചയാണ് ഇതിലൂടെ ട്രാൻസ്‌ജെൻഡർ ആയ തൃപ്തി യാഥാർത്ഥ്യമാക്കുന്നത് .അതിലേക്ക് ഉള്ള ഒരു തുടക്കമെന്നോണം ആളുകളിലേക്ക് പരമാവധി ഉത്പന്നങ്ങളെ എത്തിക്കുക എന്ന ആഗ്രഹമാണ് ഈ ഒരു ആപ്പിന്റെ നിർമ്മാണത്തിന് പ്രചോദനം ആയത് എന്നവർ പറയുന്നു. ട്രാൻസ് ജെൻഡർ വിഭാഗത്തിൽ ഇന്ത്യയിലെ തന്നെ ആദ്യത്തെ ശ്രമങ്ങളിൽ ഒന്നാണിത്. തന്നെ വിവിധ ഉത്പന്നങ്ങൾ ലഭിക്കുന്നതിനായി പ്ലേ സ്റ്റോറിൽ നിന്നും അപ്പ് ഡൌൺലോഡ് ചെയ്യാനാകും