പ്രമുഖ ഗായകൻ ഉമ്പായിയുടെ ചരമവാര്‍ഷിക ദിനത്തിൽ ഉമ്പായിക്ക് സ്മരണാഞ്ജലിയുമായി സംഗീത ആല്‍ബം ഒരുക്കി ഗസല്‍ ആരാധകര്‍.സാധ്‌ന എന്ന പേരിട്ടിരിക്കുന്ന മില്ലേനിയം ഓഡിയോസിന്റെ ആല്‍ബം ഗായിക സിതാര കൃഷ്ണകുമാര്‍, ചലച്ചിത്ര താരങ്ങളായ വിനയ് ഫോര്‍ട്ട്, ഉണ്ണി മുകുന്ദന്‍ എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്.
ആലീസ് മഹാമുദ്ര സംവിധാനം ചെയ്ത സംഗീത ആല്‍ബത്തിന് സംഗീതം നല്‍കിയിരിക്കുന്നതും ആലപിച്ചിരിക്കുന്നതും ആതിര കെ.കൃഷ്ണനാണ്. ഗാനരചന -അഞ്ജന ശശി. എ.മുഹമ്മദ് ക്യാമറയും വി.പി.സാജിദ് എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കന്ന ആല്‍ബത്തില്‍ ജാവേദ്, തീര്‍ഥ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.