സ്വന്തമായ് തന്നെ കൊലക്ക് വിടുന്നവൻ
കയ്യിൽ പിടിക്കുന്നു നാശത്തിൻ താക്കോൽ.
നന്മതൻ നീരൊഴുക്കിന്ന് കുറുകെയായ്
തിന്മയുടെ തടയണ പണിയാൻ കൊതിക്കുന്നവൻ,
പടുത്തുയർത്തുന്നതോ വെറും വിദ്വേഷ-
മെപ്പൊഴും തോൽവി മാത്രമാം പരിണതി.
തിന്മയുടെ നീർക്കുഴിയിൽ വീഴാതിരിക്കുവാൻ
നന്മതൻ പൊതുവഴി തീർക്കണം നമ്മൾ.
സ്നേഹവും കരുണയും കൊള്ളുകിൽ നമ്മൾക്ക്
നന്മ വിളയുന്ന സ്വർഗ്ഗമാകാം.
തിന്മയിൽ കാണുന്ന കത്തിജ്ജ്വലിക്കുന്ന
അഗ്നിയാ നിന്നുള്ളമസ്വസ്ഥമാക്കുന്നത്.
നന്മയെമാത്രം കാണുന്ന കണ്ണാടി
ഖൽബിൽ കൊളുത്തുകിൽ എന്നും പ്രസന്നമാ…
ചൂണ്ടുക നിൻ വിരൽ നിൻ നെഞ്ചിനു നേരെ
ചെയ്യൂ വിചാരണ നിന്നെത്തന്നെ.
നമുക്കൊന്നായൊരുമിച്ചാ
തോൽവിയെ നീക്കണം
മനസ്സിലെ തമസ്സിനെയാട്ടിയകറ്റി
നന്മ വിളയുന്ന ഫലനിലമാക്കണം
തിന്മ സ്ഫുരിക്കുന്ന ദർപ്പണമകറ്റി
മേന്മ വിരിയുന്ന കണ്ണാടി വെക്കണം
Thank you