സ്വയം വെയിലിലുരുകി
തണൽ നൽകുകയാണ്
മരങ്ങൾ.
അടിയുറച്ചുള്ള വേരിലൂന്നി
കനലെഴും വേനലിലും
തലകുനിക്കാതെ
മരതക നിറം ചൂടി
ഇളകാത്ത മനസിന്റെ നിവർന്ന
ബിംബങ്ങളായി
മണ്ണിൽ മുളച്ചു വളർന്നു വലുതായ
പ്രകൃതി ഉയർത്തിയ കവിതകളായി
നില കൊള്ളുകയാണ്.
കാലങ്ങൾ കടന്ന് നിണം വറ്റി
ഉണങ്ങിമരിക്കുമ്പോൾ
മൂർച്ചകൾ ചുവടെ അറുത്തെടുക്കുമ്പോൾ
തണലും സൗന്ദര്യവും കാത്തുസൂക്ഷിക്കും
മണ്ണാകും അലിവിന്റെ നനവുള്ള അമ്മയ്ക്ക്
വരണ്ട ഖേദം
കാരണം
നമ്മളെപോറ്റുമി മണ്ണിൽ വളർന്ന
രക്തസാക്ഷികൾ മരങ്ങൾ