പ്രകൃതിയും ജീവജാലങ്ങളും തമ്മിൽ അഭേദ്യ ബന്ധമാണുള്ളതെന്നും മരങ്ങൾ മനുഷ്യർക്ക് തുല്യങ്ങളാണെന്നും സാഹിത്യ നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത്. ഇക്കഴിഞ്ഞ പ്രളയത്തിൽ തൃപ്രയാർ ക്ഷേത്രക്കരയിൽ കടപുഴകിയ മദിരാശി മരത്തെ ഓർക്കുന്നതിനായി സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘വൃക്ഷ സ്മൃതി’ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.നമ്മുടെ സംസ്കാരത്തിൽ മരങ്ങൾക്കുള്ള പ്രാധാന്യം ചെറുതല്ല. സംസാര ശേഷിയുള്ളവയാണ് മരങ്ങളെന്ന സങ്കല്പം വെച്ചു പുലർത്തുന്നവരാണ് ഭാരതീയരെന്നും ഒരു മരം നഷ്ടപ്പെടുന്പോൾ മനുഷ്യനെ നഷ്ടപ്പെടുന്ന പ്രതീതിയാണ് ഉളവാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Home പുഴ മാഗസിന്