പുഴയിൽ പ്രസിദ്ധീകരിച്ച നെെന മണ്ണഞ്ചേരിയുടെ യാത്രാവിവരണങ്ങള്‍ പുസ്തകമാകുന്നു

ഹാസ്യ സാഹിത്യ രംഗത്തും ബാലസാഹിത്യ രംഗത്തും ശ്രദ്ധേയനായ നെെന മണ്ണഞ്ചേരിയുടെ പുതിയ പുസ്തകം ഉടന്‍ പുറത്തിറങ്ങുന്നു.
പുഴ ഓണ്‍ലെെന്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ചവയാണ് ഇതിലെ യാത്രാവിവരണങ്ങള്‍.
വിവിധ സ്ഥലങ്ങളില്‍ നടത്തിയ യാത്രാനുഭവങ്ങള്‍ കോര്‍ത്തിണക്കി മകള്‍ക്കെഴുതുന്ന രീതിയില്‍ ആവിഷ്ക്കരിച്ചിരിക്കുകയാണ്
”അച്ഛന്‍ മകള്‍ക്കെഴുതിയ യാത്രാവിവരണങ്ങള്‍” എന്ന പുതിയ ബാലസാഹിത്യ കൃതിയില്‍.
ഇതിനകം ഹാസ്യ ബാലസാഹിത്യ വിഭാഗങ്ങളിലായി പത്ത് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
”സൂക്ഷിക്കുക,അവാര്‍ഡ് വരുന്നു” ആണ് ആദ്യ പുസ്തകം.
”സ്നേഹ തീരങ്ങളില്‍” എന്ന ബാലനോവലിന് പാലാ.കെ.എം.മാത്യു പുരസ്ക്കാരം ലഭിച്ചു.
ഈ നോവല്‍ കുട്ടികളുടെ ചലച്ചിത്രമായപ്പോള്‍ അതിന്റെ തിരക്കഥ,ഗാനങ്ങള്‍ എഴുതി.
”മന്ത്രവാദിയുടെ കുതിര” എന്ന ബാലസാഹിത്യ കഥാസമാഹാരത്തിന് ”ചിക്കൂസ്” പുരസ്ക്കാരം ലഭിച്ചു..കുഞ്ചന്‍ നമ്പ്യാര്‍ പ്രബന്ധ പുരസ്ക്കാരം,പൂന്താനം പുരസ്ക്കാരം,ബാംഗ്ളൂര്‍ മലയാളി സമാജം പുരസ്ക്കാരം,കല്‍ക്കട്ട പുരോഗമന സാഹിത്യ പുരസ്ക്കാരം തുടങ്ങി നിരവധി പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്..
മര്‍ക്കസ് നോളജ് സിറ്റിയിലെ വിറാസ് സംഘടിപ്പിച്ച 2020 ലെ ”നബിയോര്‍മ്മയിലൊരു കവിയരങ്ങി”ലേക്ക് ”സ്നേഹപ്രവാചകന്‍”
എന്ന കവിത തെരഞ്ഞെടുക്കപ്പെട്ടു..
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി ഈരയില്‍ അബ്ദുല്‍ ഖാദര്‍ നെെനയുടെയും ഹഫ്സാബീവിയുടെയും മകന്‍.ഇപ്പോള്‍ എരമല്ലൂരില്‍ താമസിക്കുന്നു.ഭാര്യ ബീന.ജെ.നെെന
പാലക്കാട് ഗവ.മെഡിക്കല്‍ കോളേജില്‍ ഹൗസ് സര്‍ജ്ജനായ ഡോ.മാരി.ജെ.നെെന,ചെങ്ങന്നൂര്‍ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയായ മിറാസ്.ജെ.നെെന എന്നിവരാണ് മക്കള്‍.ഇപ്പോള്‍ ആലപ്പുഴ ജില്ലാ ലേബര്‍ ഓഫീസിലെ ജീവനക്കാരനാണ്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here