സഞ്ചരിക്കുന്ന വായനശാല

cb06mobilelibrary

വായനയുടെ പ്രാധാന്യം മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി കല്ലറ സെന്‍റ് തോമസ് ഹൈസ്കൂളിൽ സഞ്ചരിക്കുന്ന പുസ്തകശാല പ്രവർത്തനം ആരംഭിച്ചു. സാംസ്കാരിക മുന്നേറ്റം വിദ്യാർഥികളിലൂടെ സമൂഹത്തിലേക്ക്” എന്ന ലക്ഷ്യത്തോടെയാണ് സഞ്ചരിക്കുന്ന ലൈബ്രറി തുടങ്ങിയത്. ഇതിന്‍റെ ഭാഗമായി വിദ്യാർഥികൾ വീടുകളിൽ പുസ്തകങ്ങൾ എത്തിക്കും. കുട്ടികളുടെ വളർച്ചയിൽ വായനയെ പങ്കാളിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് വായനശാല പ്രവർത്തിക്കുന്നത്.

വായനയ്ക്കു ശേഷം കുട്ടികൾതന്നെ വീടുകളിൽ പുസ്തകങ്ങൾ മാറ്റി നൽകും. സഞ്ചരിക്കുന്ന ലൈബ്രറിയുടെ ഉദ്ഘാടനം മള്ളിയൂർ ദിവാകരൻ നന്പൂതിരി നിർവഹിച്ചു. പ്രധാന അധ്യാപകൻ ആർ.സി. വിൻസെന്‍റ് അധ്യക്ഷത വഹിച്ചു. വായനവാരത്തിലെ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് നീണ്ടൂർ ജെയ്സ് ഫാം മാനേജർ ജാസ്മിൻ സമ്മാനങ്ങൾ വിതരണം ചെയ്തു. ഫിൽമോൻ തോമസ്, ബിന്ദു ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here