വിവർത്തകൻ തോമസ് ക്ലിയറി അന്തരിച്ചു

 

പ്രശസ്ത വിവർത്തകൻ തോമസ് ക്ലിയറി അന്തരിച്ചു. കാലിഫോർണിയയിലെ ഓക്​ലൻഡിലായിരുന്നു അന്ത്യം. ബുദ്ധിസ്റ്റ്, താവോയിസ്റ്റ്, പുരാതന ചൈനീസ്, സംസ്കൃതം പുസ്തകങ്ങളുടെ തർജമയിലൂടെയാണ് ക്ലിയറി പ്രശസ്തനായത്.

1977 ൽ തന്റെ സഹോദരൻ ജെ.സി ക്ലിയറിയമായി ചേർന്നാണ് ആദ്യ പുസ്തകമായ ‘ദ ബ്ലു ക്ലിഫ്’ റെക്കോർഡ് തോമസ് ക്ലിയറി പുറത്തിറക്കിയത്. തിരഞ്ഞെടുത്ത സെൻകഥകളുടെ സമാഹാരമായിരുന്നു ഈ പുസ്തകം. 2015 ലാണ് അദ്ദേഹത്തിന്റെ അവസാന പുസ്തകം പുറത്തിറങ്ങിയത്.

ചൈനീസും അറബിയും സംസ്കൃതവും ഉൾപ്പടെ 20 ലേറെ ഭാഷകളിൽ നിന്നുള്ള 80 ലേറെ പുസ്തകങ്ങൾ ക്ലിയറി വിവർത്തനം ചെയ്തിട്ടുണ്ട്. പുരാതന പുസ്തകങ്ങളോട് ഏറെ താൽപര്യമുണ്ടായിരുന്ന ക്ലിയറി നിരവധി പുരാതന ബുദ്ധിസ്റ്റ്, താവോയിസ്റ്റ്, ഗ്രീക്ക്, ഐറിഷ് പുസ്തകങ്ങൾ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി.

1949 ജനിച്ച ക്ലിയറി കിഴക്കൻ ഏഷ്യൻ ഭാഷകളിൽ ബിരുദവും പി.എച്ച്.ഡിയും നേടിയിരുന്നു. 30 വർഷങ്ങൾക്ക് ശേഷം കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമബിരുദവും നേടി. കൗമാര പ്രായത്തിൽ തന്നെ ബുദ്ധമതത്തിൽ ആകൃഷ്ടനായ ക്ലിയറി 18 വയസ്സിൽ തന്നെ വിവർത്തനം ചെയ്യാൻ ആരംഭിച്ചിരുന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here