ഭാഷാ സമന്വയ വേദി വിവർത്തന പുരസ്കാരം പ്രഖ്യാപിച്ചു

 

അഭയദേവിന്റെ സ്മരണാർഥം ഭാഷാ സമന്വയ വേദി ഏർപ്പെടുത്തിയ 2021- ലെ വിവർത്തന പുരസ്കാരം പ്രഖ്യാപിച്ചു.
സിക്കിമിലെ നേപ്പാളി കവി അമർ ബാനിയ ലോഹോരോ നേപ്പാളിയിൽ നിന്ന് ഹിന്ദിയിലേക്ക് വിവർത്തനംചെയ്ത കാവ്യസമാഹാരം ‘മാനവ്’, ചേളന്നൂർ എസ്.എൻ.ജി. കോളേജ് സംസ്കൃതവിഭാഗം മേധാവി ഡോ. സി.ആർ. സന്തോഷ് രചിച്ച ‘നാട്യശാസ്ത്രത്തിലെ രസഭാവങ്ങൾ’ എന്നീ കൃതികളാണ് പുരസ്കാരത്തിന് അർഹമായത്.

സിക്കിമിന്റെ സംസ്കാരവും പ്രകൃതിയും ഇന്നത്തെ കവിയുടെ ആശങ്കകളും പ്രതിഫലിക്കുന്നതാണ് ‘മാനവ്’. ഭാരതീയ സൗന്ദര്യദർശനത്തിന്റെ അടിത്തറ രൂപപ്പെടുത്തിയ ഭരതമുനിയുടെ നാട്യശാസ്ത്രത്തെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതാണ് ഡോ. സി.ആർ. സന്തോഷിന്റെ കൃതി.

ഡോ. സി. രാജേന്ദ്രൻ കൺവീനറും ഡോ. പി.കെ. രാധാമണി, ഡോ. ആർസു എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാരം നിർണയിച്ചത്. മാർച്ച് അവസാന വാരത്തിൽ പുരസ്കാരം വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English