ശാസ്ത്രസാങ്കേതിക വിഷയങ്ങളിലും ഭാഷ, സാഹിത്യം, ചരിത്രം, കലകള്‍, ഗണിതശാസ്ത്രം, സംഗീതം, വ്യാകരണം തുടങ്ങിയ വിഷയങ്ങളിലുമുള്ള വൈജ്ഞാനിക പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്ന കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സൈദ്ധാന്തിക ഗ്രന്ഥങ്ങള്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കാനുള്ള നടപടിയുടെ ഭാഗമായി പരിഭാഷകരുടെ സേവനം തേടുന്നു. ചുവടെ പറയുന്ന യോഗ്യതയും താല്പര്യവുമുള്ളവര്‍ ‘ഡയറക്ടര്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, നളന്ദ, തിരുവനന്തപുരം-695003‘ എന്ന വിലാസത്തില്‍ 2022 നവംബര്‍ 20ന് 2മണിക്ക് മുമ്പ് ലഭിക്കത്തക്കവിധത്തില്‍ തപാലിലോ, director@silkerala.in എന്ന ഇമെയിലിലോ അപേക്ഷ അയയ്‌ക്കേണ്ടതാണ്.
1. ശാസ്ത്ര മാനവിക വിഷയങ്ങളില്‍ ബിരുദാനന്തരബിരുദമുള്ളവര്‍, നിയമം, മെഡിസിന്‍, എഞ്ചിനീയറിംഗ് ഇവയില്‍ ഏതിലെങ്കിലും ബിരുദമുള്ളവര്‍ ഒപ്പം മലയാള പരിജ്ഞാനമുള്ള- വരായിരിക്കണം അപേക്ഷകര്‍.
2. അപേക്ഷയോടൊപ്പം 10 പേജില്‍ കുറയാത്ത ഒരു പ്രതിപാദ്യം ഇംഗ്ലീഷ് ഭാഷയില്‍ നിന്ന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ആയതിന്റെ ഇംഗ്ലീഷ് പാഠവും കൂടി ഉള്ളടക്കം ചെയ്യണം.
അപേക്ഷകരില്‍ നിന്ന് തിരഞ്ഞെടുക്കുന്നവരെ ലഭ്യതയനുസരിച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിഭാഷ ജോലി ഏല്‍പ്പിക്കുന്നതാണ്. നിശ്ചിത സമയത്തിനുള്ളില്‍ ജോലികള്‍ പൂര്‍ത്തിയാക്കി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തിരിച്ചേല്‍പ്പിക്കുന്ന മുറയ്ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് നിരക്കില്‍ പ്രതിഫലം നല്‍കുന്നതാണ്. വെബ്സൈറ്റ് : www.keralabhashainstitute.org/