പുസ്തകത്തിനൊരു സങ്കീർത്തനം

 


പാബ്‌ളോ നെരൂദ.
മൊഴിമാറ്റം : രാമൻ മുണ്ടനാട്.

 പുസ്തകമേ നിന്നെ ഞാനടയ്ക്കവേ
തുറക്കുകയാണെന്റെ ജീവിതം.
തുറമുഖത്തുകേൾക്കയാണു ഞാൻ
ഇടറിയൊടുങ്ങുന്ന രോദനം.

രാത്രിയിൽ ദ്വീപുകൾക്കിടയിൽ മണൽ-
ക്കുഴികൾ നിരങ്ങിയിറങ്ങിയും
ടോക്കോപ്പില്ലയിലേയ്ക്കു നീങ്ങുന്നൂ
ചെമ്പയിരു കേറ്റിയ വണ്ടികൾ.

മത്സ്യങ്ങളാൽ തുടിയ്ക്കുമീക്കടൽ
എന്റെ ദേശത്തിന്റെ കാൽകളിൽ
തഴുകിപ്പോകുന്നൂ തിരകളാൽ
ചുണ്ണാമ്പുകൽവാരിയെല്ലിലും.

രാത്രി മുഴുവനും, പുലരുവോളവും
തീരത്തെപ്പുണർന്നു പാടുന്നൂ
നിദ്രയെഴാതെ, കൈകളിൽ
ഉന്മത്തഗിത്താറെഴുന്നപോൽ.

കടൽത്തിര വിളിയ്ക്കയാണെന്നെ
കടൽകാറ്റും റോഡ്രിഗ്‌സും പിന്നെ
ജോസ് അന്തോണിയോയും
വിളിപ്പതായും കേട്ടു ഞാൻ.

ഖനിത്തൊഴിലാളി യൂണിയൻ
അയച്ച കമ്പി കൈപ്പറ്റുന്നു ഞാൻ.
എന്നെക്കാത്തിരിപ്പൂ ബുക്കാലേമിലെൻ
പ്രണയിനിയാൾ (പേരു പറയില്ല ഞാൻ)

കടലാസ്സാലെന്നെപ്പൊതിയുവാൻ
ആകില്ലൊരു പുസ്തകത്തിനും.
അക്ഷരങ്ങളാൽ സ്വര്ഗ്ഗീയമുദ്രയാൽ
ആകില്ലെന്റെ കണ്ണു കെട്ടുവാൻ.

കരേറുന്നൂ മാനുഷോദ്യാനത്തിൽ
പുസ്തകങ്ങൾ വെടിഞ്ഞു ഞാൻ.
എന്റെ ഗാനത്തിൻ പരുഷജനുസ്സുമായ്
എരിയും ലോഹപ്പണി ചെയ്യുവാൻ

അതുമല്ലെങ്കിൽ പുകയിൽച്ചുട്ട
മാട്ടിറച്ചി തിന്നുകൊണ്ടിരിക്കുവാൻ
ദൂരെമാമല തന്നടിവാരത്തിൽ
അഗ്നികുണ്ഡത്തിനരികിലായ്.

ഇഷ്ടമാണെനിയ്‌ക്കെന്നും നല്ല
സാഹസികപുസ്തകങ്ങളെ
വനങ്ങളെ, മഞ്ഞിനെ, യാഴത്തെ
വാനത്തെപ്പറ്റിയെഴുതിയതൊക്കെയും.

പാവങ്ങളാമിളംപ്രാണികൾ പാറവേ
വിഷമേറും നാരിൽ കുരുക്കുംപോൽ
സ്വതന്ത്രചിന്തയെ കുടുക്കുവാൻ പോരും
ചിലന്തിപ്പുസ്തകത്തെ വെറുപ്പു ഞാൻ.

പുസ്തകമേ, നീയെന്നെ വിട്ടാലും, നിൻ
വാല്യങ്ങളാൽ ഉടുത്തിറങ്ങില്ല ഞാൻ
കൃതിസഞ്ചയങ്ങളായിറങ്ങുവാൻ
ആശിപ്പില്ലെന്റെയെഴുത്തുകൾ.

ഭുജിയ്ക്കപ്പെട്ടതില്ലെന്റെ കവിതകൾ
ഉദ്വേഗഭരിതമാം സംഭവങ്ങളുള്ളവ
ക്ഷുബ്ധകാലഭേദത്തിൽ വളർന്നവ
മണ്ണിലും മർത്യനിലുമന്നം തേടുന്നവ

പോട്ടേ പൊടിപുരണ്ട പാദുകങ്ങളാൽ
പുരാണങ്ങൾ പിന്നിൽ വെടിഞ്ഞിതാ
കൂട്ടിലേയ്ക്കു പിൻമടക്കൂക പുസ്തകം
തെരുവിലേയ്ക്കു പോവുന്നു ഞാൻ

ജീവിതത്തിൽ നിന്നുതന്നെയറിഞ്ഞതീ
ജീവിതത്തെ, ചുംബനമൊന്നിനാൽ
പ്രണയമെന്തെന്നതറിഞ്ഞപോൽ, പക്ഷേ
ആകില്ലാ പഠിപ്പിക്കാ,നൊന്നുമാരെയും

സഹജാതരൊത്തടരാടിയ ജീവിതം
അവർ ചൊല്ലുമതിജീവനഗാഥകൾ
കൊരുത്തൊരു കാവ്യഗീതകമായിതാ
സമർപ്പിയ്ക്കുന്നേൻ, കേട്ടുകൊള്ളുക.


When I close a book
I open life.
I hear
faltering cries
among harbours.
Copper ignots
slide down sand-pits
to Tocopilla.
Night time.
Among the islands
our ocean
throbs with fish,
touches the feet, the thighs,
the chalk ribs
of my country.
The whole of night
clings to its shores, by dawn
it wakes up singing
as if it had excited a guitar.
The ocean’s surge is calling.
The wind
calls me
and Rodriguez calls,
and Jose Antonio–
I got a telegram
from the “Mine” Union
and the one I love
(whose name I won’t let out)
expects me in Bucalemu.

No book has been able
to wrap me in paper,
to fill me up
with typography,
with heavenly imprints
or was ever able
to bind my eyes,
I come out of books to people orchards
with the hoarse family of my song,
to work the burning metals
or to eat smoked beef
by mountain firesides.
I love adventurous
books,
books of forest or snow,
depth or sky
but hate
the spider book
in which thought
has laid poisonous wires
to trap the juvenile
and circling fly.
Book, let me go.
I won’t go clothed
in volumes,
I don’t come out
of collected works,
my poems
have not eaten poems–
they devour
exciting happenings,
feed on rough weather,
and dig their food
out of earth and men.
I’m on my way
with dust in my shoes
free of mythology:
send books back to their shelves,
I’m going down into the streets.
I learned about life
from life itself,
love I learned in a single kiss
and could teach no one anything
except that I have lived
with something in common among men,
when fighting with them,
when saying all their say in my song.
(Pablo Neruda)

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

1 COMMENT

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English