ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യമായി ഒരു ട്രാൻസ്ജെൻഡർ സ്ത്രീ കഥാപാത്രം അവതരിപ്പിക്കുന്ന മലയാള സിനിമ ഒരുങ്ങുന്നു. മലയാളത്തിൽ വ്യതസ്ത ലൈംഗിക താൽപര്യങ്ങൾ നിലനിർത്തുന്നവരോട് ജനതയും സർക്കാരും അനുഭാവപൂർണമായ നിലപാടാണ് സ്വീകരിക്കുന്നത്. എന്നാൽ ഇത്തരം വിഭാഗങ്ങൾക്ക് കൂടുതൽ സ്വീകാര്യത ലഭിക്കണം എന്ന ലക്ഷ്യത്തോടെയാണ് ഈ ചിത്രവുമായയി സംവിധായകൻ എത്തുന്നത്.മലയാള സിനിമയിൽ എന്നല്ല ഇന്ത്യൻ സിനിമയിൽ തന്നെ ഇതൊരു ആദ്യ സംരഭം ആണെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.രത്നാൾഡ് സക്കറിയ കഥയും തിരക്കഥയും ചെയ്യുന്ന സിനിമയിൽ എലിസബത്ത് ഹിരണി ആണ് മുഖ്യ കഥാപാത്രം ചെയ്യുന്നത്.സംവിധാനം അരുൺ നിർമാണം വിനോയ് കൊല്ലായിക്കൽ