കോഴിക്കോട് ട്രാൻസ്‌ജെൻഡർ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു. ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട.
നഗരത്തിലെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ ട്രാൻസ്ജെൻഡർ യുവതി ഷാലു, കഴുത്തിൽ സാരി കുരുക്കിയതിനെ തുടർന്ന് ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് പ്രാഥമിക നിഗമനം. നേരത്തെ ഷൊർണൂരിൽ വച്ചുണ്ടായ ചില പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. പ്രതി വലയിലായതായും പൊലീസ് വ്യക്തമാക്കി.
എന്നാൽ കേരളത്തിൽ ട്രാൻസ്ജണ്ടറുകൾക്ക് എതിരെ നടക്കുന്ന അക്രമങ്ങൾ തടയാൻ നിയമത്തിന് കഴിയുന്നില്ലെന്നും അധികാരികൾ നോക്കുകുത്തികളാണെന്നുമുള്ള ആരോപണം ഉയരുന്നുണ്ട്.ഇതിൽ പ്രതിഷേധിച്ച് വിവിധ എല്‍.ജി.ബി.ടി.ക്യു സംഘടനകളുടെ മുന്‍കൈയില്‍ മിഠായിത്തെരുവില്‍ പ്രതിഷേധം നടന്നു.
Click this button or press Ctrl+G to toggle between Malayalam and English