ട്രാൻസ്ജൻഡർമാർ അണിയിച്ചൊരുക്കിയ “പറയാൻ മറന്ന കഥകൾ’ എന്ന നാടകം ഇന്നലെ വൈകുന്നേരം അഞ്ചിന് എറണാകുളം ഫൈൻ ആർട്സ് ഹാളിൽ അരങ്ങേറി. ട്രാൻസ്ജൻഡർമാരുടെ ജീവിതം പ്രമേയമാക്കിയാണു നാടകം അവതരിപ്പിച്ചത്. കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജൻഡർ തിയറ്റർ നാടകമാണിതെന്നു ട്രാൻസ്ജൻഡർമാരുടെ സംഘടനയായ ധ്വയയുടെ ഭാരവാഹികളായ രഞ്ജു രഞ്ജിമാറും ശീതൾ ശ്യാമും അറിയിച്ചു. ജില്ലാ കളക്ടർ മുഹമ്മദ് സഫീറുള്ള ഉദ്ഘാടനം ചെയ്തു. കേരള സംഗീതനാടക അക്കാഡമിയും സ്കൂൾ ഓഫ് ഡ്രാമയും സംയുക്തമായാണ് അഭിനേതാക്കൾക്കു പരിശീലനം നൽകിയത്.
Home പുഴ മാഗസിന്