ട്രായ്‍യുടെ പുതിയ നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ വരുന്നതോടെ വിവിധ പ്ലാറ്റ്ഫോമുകളിലൂടെ ലഭിക്കുന്ന ചാനലുകളുടെ എണ്ണത്തിലും നിരക്കിലും ഉപഭോക്താക്കളുടെ സ്വാധീനം വര്‍ദ്ധിക്കും എന്നാണ് കരുതിയിരുന്നത്, എന്നാൽ ഇപ്പോൾ പല ചാനലുകൾക്കും മുൻപ് നൽകിയിരുന്നതിനെക്കാൾ അധിക വില നൽകേണ്ട സ്ഥിതിയാണ് എന്നാണ് ചിലരുടെ ആരോപണം.
100 സൗജന്യ ചാനലുകള്‍ 130 രൂപ നിരക്കില്‍ നല്‍കണമെന്നാണ് ട്രായ് നിര്‍ദ്ദേശിക്കുന്നത്. ഇത് കൂടാതെ 332 പേ ചാനലുകളില്‍ നിന്ന് ആവശ്യമുളളവ തിരഞ്ഞെടുത്ത് കാണാനും ഉപഭോക്താക്കള്‍ക്ക് കഴിയും. എന്നാൽ പല പ്ലാറ്റ്‌ഫോമുകളും ഇത് അട്ടിമറിക്കാൻ ശ്രമിക്കുന്നെന്ന വാദവും നിലവിലുണ്ട്. വീഡിയോകോണിനും മറ്റും എതിരെ അത്തരം ചില സംശയങ്ങൾ ഉന്നയിക്കപ്പെട്ടിരുന്നു.
ഇതിന് മുന്‍പ് കേബിള്‍, ഡയറക്ട് ടു ഹോം സേവന ദാതാക്കള്‍ നല്‍കിയിരുന്ന പാക്കേജുകള്‍ക്കായിരുന്നു ഗുണഭോക്താക്കള്‍ പണം നല്‍കിയിരുന്നത്.എന്നാൽ ഏഷ്യാനെറ്റ് പോലുള്ളവർ ഉപഭോക്താവിന്റെ ഇഷ്ടത്തിൽ കൈ കടത്തി പുതിയ പായ്ക്കുകൾ നൽകുന്നു എന്നും ആരോപണമുണ്ട്.
ട്രായ്‍യുടെ നിര്‍ദ്ദേശപ്രകാരം ഒരു ചാനലിന് ഇനിമുതല്‍ നിരക്ക് 19 രൂപയില്‍ കൂടാന്‍ പാടില്ല. സ്റ്റാര്‍ ഗ്രൂപ്പിന്‍റെ പ്രധാന ചാനലുകള്‍ക്ക് 19 രൂപയാണ് നിരക്ക്. സൂര്യ എച്ച്ഡിക്ക് 19 രൂപയും സൂര്യയ്ക്ക് 12 രൂപയുമാണ് നിരക്ക്. സീ കേരളത്തിന് 10 പൈസയും സ്റ്റാര്‍ മൂവീസിന് 12 രൂപയും നല്‍കണം.
ടെന്‍ ചാനലുകള്‍ക്ക് 19 രൂപയാണ് നിരക്ക്. ആനിമല്‍ പ്ലാനറ്റ്, നാഷണല്‍ ജിയോഗ്രാഫി എന്നിവയ്ക്ക് രണ്ട് രൂപയാണ് നിരക്ക്. ഡിസ്കവറി ചാനലിന് നാല് രൂപയും. സ്റ്റാറിന്‍റെ പ്രധാന ചാനലായ ഏഷ്യാനെറ്റിനും ഏഷ്യാനെറ്റ് എച്ച്ഡിക്കും 19 രൂപയാണ് നിരക്ക്. സ്റ്റാര്‍ സ്പോർടിസിന് ഒന്നിന് 19 രൂപയും നൽകണം.
എന്നാൽ തങ്ങളല്ല ട്രായിയുടെ ആസൂത്രിതമായ നീക്കമാണ് ഇത്തരത്തിൽ ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ട് ആയിരിക്കുന്നതെന്നു കേബിൾ സേവന ദാതാക്കളും അഭിപ്രായപ്പെടുന്നു.