ടവർ ഓഫ് വിസ്‌ഡം

image
കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസിൽ നവീകരിച്ച ലൈബ്രറിയുടെ നടുത്തളത്തിൽ ; ഒരുക്കിയ ഇരുപത്തിയാറ് അടി ഉയരമുള്ള വിജ്ഞാന ഗോപുരം അഥവാ ടവർ ഓഫ് വിസ്‌ഡം കാഴ്ചക്കാർക്കും കലാ ആസ്വാദകർക്കും ഒരേപോലെ കൗതുകമായി.

ബെൽജിയം ആർട്ടിസ്റ് ജീൻ പ്രിയറി ഗയ്സൽ രൂപം നൽകിയ ചെയ്ത അപ്‌വേർഡ് റിച്വൽ വർക്കിന്റെ മാതൃകയിലാണ് ടവർ ഒരുക്കിയിട്ടുള്ളത് . വിശുദ്ധ ഗ്രന്ഥങ്ങൾ , ലോക ക്ലാസിക്കുകൾ ബഷീർ,മാധവിക്കുട്ടി തുടങ്ങി വിവിധ മലയാള എഴുത്തുകാരുടെ പുസ്തകങ്ങൾ എന്നിവയടക്കം 36 പുസ്തകങ്ങൾ തട്ട്തട്ടായി അടുക്കിയ രീതിയിലാണ് ടവർ

ടവർ അടിസ്ഥാനപരമായി കോൺക്രീറ്റിൽ ആണ് നിർമിച്ചതെങ്കിലും അത് തിരിച്ചറിയാനാവാത്ത വിധം കലാവിരുത് അതിൽ നടന്നിരിക്കുന്നു. . ഘടനയുടെ നിർമ്മാണം എഞ്ചിനീയർ മഹേഷും ആർട് ജെയിംസുമാണ് ചെയ്തിരിക്കുന്നത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English