ടോവിനോ നായകനാകുന്ന ‘ആൻഡ് ദി ഓസ്കാർ ഗോസ് ടു’ എന്ന ചിത്രത്തിന് കാനഡ ആൽബെർട്ട അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ നാല് അവാർഡുകൾ. മികച്ച നടൻ, മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച സ്വഭാവ നടി എന്നീ അവാർഡുകളാണ് ചിത്രം നേടിയത്.
മികച്ച നടനായി ടോവിനൊ തോമസ്, മികച്ച സംവിധയകനായി സലിം അഹമ്മദ്, മികച്ച സ്വഭാവ നടിയായി നിക്കി ഹ്യൂലോവിസ്‌കിയും തെരഞ്ഞെടുക്കപ്പെട്ടു. മധു അമ്പാട്ടാണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ബിജിബാലാണ് സംഗീതം. ഓസ്‌ക്കാർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് ശബ്ദമിശ്രിണം.ചിത്രം ജൂൺ 21ന് തീയറ്ററുകളിൽ എത്തും