നോവലിസ്റ്റ്, എഡിറ്റർ, പ്രൊഫസ്സർ എന്നീ നിലകളിൽ പ്രശസ്തിയാർജിച്ച അമേരിക്കൻ സാഹിത്യകാരി ടോണി മോറിസൺ വിടവാങ്ങി. പുലിറ്റ്സർ പുരസ്ക്കാരവും സാഹിത്യത്തിനുള്ള നോബൽ സമ്മാനവും നേടിയിട്ടുണ്ട്.ആഫ്രോ അമേരിക്കൻ സാഹിത്യത്തിന്റെ മുൻനിര വക്താക്കളിൽ ഒരാൾ ആയിരുന്നു. മൂർച്ചയുള്ള സംഭാഷണങ്ങളും സൂക്ഷ്മതയാർന്ന കഥാപാത്രസൃഷ്ടിയുമാണ് ടോണി മോറിസൺ നോവലുകളുടെ സവിശേഷത. ദി ബ്ലൂവെസ്റ്റ് ഐ, സോംഗ് ഓഫ് സോളമൻ, ബിലവഡ്, സുല തുടങ്ങിയവയാണ് പ്രശസ്തമായ നോവലുകൾ.