മനക്കാമ്പിനുള്ളിലെ മനോഭാവങ്ങളെ പുറന്തള്ളുന്ന യന്ത്രമാണ് നാവ്.
പിഴവ് പറ്റുന്ന മനസ്സിന് വള്ളി പുള്ളികളിടുന്ന നാവ്. ഒളിപ്പിച്ച് നിർത്തിയ ചിന്തകളെ വിളിച്ച് പറയുമ്പോൾ, മനസ്സിന്റെ വികാരവും വിചാരവും അടയാളപ്പെടുത്തുന്നവൻ.
നല്ല മനസ്സുള്ളവരുടെ വാക്കുകൾ എപ്പോഴും നാവിന്നലങ്കാരം. അല്ലെങ്കിലപായം.