ടൊമാറ്റോ ചിക്കൻ

 

spicy-tomato-chicken

ചിക്കൻ കൊണ്ട് ഉണ്ടാക്കവുന്ന വിഭവങ്ങൾക്ക് കയ്യും കണക്കുമില്ല. ടൊമാറ്റോ ചിക്കൻ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം

കോഴി – 1 1/2 കിലോഗ്രാം
ഇഞ്ചി – 1 കഷ്ണം
വെളുത്തുള്ളി – 1
പച്ചമുളക് – 4 എണ്ണം
പിരിയൻ മുളകുപൊടി -രണ്ട് ടേബിൾസ്പൂൺ
തക്കാളി ചെറുതായി മുറിച്ചത് – 6 എണ്ണം
കറിവേപ്പില – 3,4 തണ്ട്
വെളിച്ചെണ്ണ -മൂന്നു ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയ്യറാക്കുന്ന രീതി

ചിക്കൻ കഴുകി ചെറു കഷ്ണങ്ങളാക്കി വെക്കുക, ഒരു പാത്രത്തിൽ 1 ടേബിൾസ്പൂൺ ഉപ്പ്, കറിവേപ്പില എന്നിവ ഇട്ട് കഴുകി വെച്ച ചിക്കൻ അതിലേക്ക് ഇട്ട് കൈ കൊണ്ട് നന്നായി കുഴക്കുക. ഇത് വെള്ളത്തോടൊപ്പം ഒരു കുക്കറിലേക്ക് ഇട്ട് ഒരു വിസിൽ വരുന്നത് വരെ വേവിക്കുക, അതിനു ശേഷം ചൂടാറാൻ വെക്കുക

ചുവട് കട്ടിയുള്ള പാനിൽ മൂന്ന് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച്‌ ചൂടാകുമ്പോൾ ഇഞ്ചി ചതച്ചത് , വെളുത്തുള്ളി ചതച്ചത് , കറിവേപ്പില എന്നിവ ഇട്ട് നന്നായി മൂപ്പിക്കുക
പച്ചമണം പോയി കഴിഞ്ഞാൽ തക്കാളി അരിഞ്ഞു വെച്ചത് ചേർത്ത് എണ്ണ തെളിയും വരെ വഴറ്റുക ഒരു ടേബിൾ സ്പൂൺ മുളക് പൊടി കൂടി ചേർത്ത് വഴറ്റുക.

ഇതിലേക്ക് വേവിച്ചു വെച്ച ചിക്കൻ കാഷ്ണങ്ങൾ ചാറോടെ വഴറ്റിയതിലേക്ക് ചേർത്ത് യോജിപ്പിക്കുക. പാകത്തിന് ഉപ്പ് ചേർക്കുക. ചിക്കനും തക്കാളി മസാലയും നല്ല പോലെ പിടിക്കുന്നത് വരെ ഇളക്കികൊടുക്കുക. ചിക്കനിൽ തക്കാളി മസാല പിടിച്ചു കഴിഞ്ഞു പാകത്തിന്  കുറുകിയാൽ അടുപ്പിൽ നിന്ന് ഇറക്കി വെക്കാം. ചപ്പാത്തിക്കൊപ്പം കഴിക്കാൻ ടൊമാറ്റോ ചിക്കൻ നല്ലതാണ്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here