എഴുതുവാൻ

 

എന്തെഴുതീടാനെന്നതോർക്കുവാൻ 

തിരികെ നമ്മൾ നടക്കണം.

നൂറെയുതണം മൊന്നനുഗ്രഹ-

മാകുമോയെന്നറിയുവാൻ.

എഴുതണം മതൊരനുഭവം

മൊരനുഗ്രഹം മായീടുവാൻ.

എത്രയോ ധന്യ മത്രയും മതി-

നിത്രെയും സ്വര സൗന്ദര്യം. 

 

ആരെഴുതിലും മനം നിറഞ്ഞൊരു

കവിതയായതൊഴുകണം.

അത്രമേലതിലറിയണം മീ ജീവിതം 

മതൊരഴകുപോൽ.

പൂക്കണം പുതു വല്ലിപോൽ

പുതു വാക്കു തേടിയുമലയണം.

കായ്ക്കണം കൈത്തഴമ്പു- 

പോലത്രെയും നിൻ അനുഭവം.

 

ആരെതിർക്കിലുമെഴുതണം

നിൻനനുഭവം മൊരിരുമ്പുപോൽ.

അത്രമേലൊരു ഭംഗിയില്ലിനി

സ്വർഗ്ഗ സുന്ദര ഭൂമിയിൽ. 

എഴുതണം മതൊരനുഭവം

മൊരനുഗ്രഹം മായീടുവാൻ.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here