വഴുതിവീണു വരികൾ
വരണ്ട ചുണ്ടിൽ നിന്നും.
താരാട്ടി വളർത്തിയ
നെഞ്ചിലെയെന്തും ചിതറിച്ച്
ഇതുവരെ വെന്ത മൗനങ്ങൾ
പേറി
കേഴുന്നതും തേടുന്നതും
വാക്കിന്റെ കൂടുകൾക്കുള്ളിൽ
ചേതനയായ് മയങ്ങി.
ചുണ്ടുകൾ വരണ്ട്
ശബ്ദത്തിനെന്തൊരു നീട്ടം
ജീവൻ സ്ഫുരിക്കുന്നതെന്തും
തൊണ്ട കീറി വരികളായി
വരണ്ടചുണ്ടിൽ നിന്നും
വഴുതിവീണു
ഗാനമാകാൻ കൊതിക്കെ
പാടാനീണമില്ല
വെറുതെയായ് വരികൾ