ശ്രീകൃഷ്ണപുരം ടി.കെ.ഡി. സ്മാരക പൊതുജന വായനശാല ടി.കെ.ഡി. സ്മാരക സാഹിത്യ അവാർഡിന് കൃതികൾ ക്ഷണിച്ചു. 2020 ജനുവരി ഒന്നുമുതൽ ഒന്നാംപതിപ്പായി പ്രസിദ്ധീകരിച്ച മികച്ച മലയാള ചെറുകഥാ സമാഹാരത്തിനാണ് അവാർഡ്.
10,001 രൂപ കാഷ് അവാർഡും പ്രശസ്തിപത്രവും ഉൾപ്പെട്ട പുരസ്കാരം ഓഗസ്റ്റിൽ നടക്കുന്ന വായനശാലാ വാർഷികത്തിൽ സമ്മാനിക്കും.
കൃതികളുടെ മൂന്നുകോപ്പി ജൂലായ് 15-നുമുമ്പായി സെക്രട്ടറി ടി.കെ.ഡി. സ്മാരക പൊതുജന വായനശാല, ശ്രീകൃഷ്ണപുരം-679513, ഫോൺ 9048329008 എന്ന വിലാസത്തിൽ അയക്കണം.