മിഴി നീർ-
നനക്കാതെ ഉള്ളം
ശാപക്കനലിൽ
എരിയുമ്പോൾ
കഷ്ടം അതുമൊരു-
ഹാരമാക്കി നാം
ഇലകൾ സമൃദ്ധമെങ്കിലും
പൂവില്ലാത്ത ചെടികളും
പൂക്കൾ സമൃദ്ധമെങ്കിലും
കായില്ലാത്ത മരങ്ങളും
ചുറ്റും വളർന്നുതുടങ്ങി
കനിഞ്ഞിറങ്ങാൻ
വന്ന മഴ നിരാശ-
യോടെ മടങ്ങി
മണ്ണിലമരുന്ന
പച്ചിലകളെ കണ്ട്
പഴുത്തിലകൾ
ചിരിച്ചു
ഉറക്കം നഷ്‌ടമായ
രാത്രി, പകലുകളിൽ
അഭയം തേടിയപ്പോൾ
സൂര്യൻ കടലിൽ മറ-
യാനാഗ്രഹിച്ചു
പുറകിലെവിടെയോ
നിലവിളികൾ ഉയരുന്നു
എങ്കിലും,
നാം നടക്കുകയാണ്
തിരിഞ്ഞുനോക്കാതെ.