നാം ജാഗ്രത കൈവിടരുത്: അരുന്ധതി റോയ്

മനുഷ്യാവാകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിനെതിരെ ഡല്‍ഹിയിലെ പ്രസ്‌ക്ലബ് ഓഫ് ഇന്ത്യയില്‍ ഇന്ന് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ അരുണ റോയ്, അരുന്ധതി റോയ്, പ്രശാന്ത് ഭൂഷന്‍, ജിഗ്നേഷ് മേവാനി, തുടങ്ങിയവര്‍ പങ്കെടുത്തു. മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത് രാജ്യം നേരിടുന്ന പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണെന്ന് അരുന്ധതി റോയ് പറഞ്ഞു.  നമ്മള്‍ അപകടകരമായ കാലഘട്ടത്തിലാണ് ജീവിക്കുന്നതെന്ന് ഇത് അര്‍ത്ഥമാക്കുന്നു. ദയയില്ലാത്തതും നിരന്തരവുമായ ശ്രമങ്ങള്‍ ജനസ്വാധീനം ഇടിയുന്നതില്‍ നിന്ന് ശ്രദ്ധതിരിക്കാനും എതിര്‍പ്പുകളെ തകര്‍ക്കാനും ഉണ്ടാകുന്നു എന്നും തീമഴ പെയ്താല്‍ പോലും നാം ജാഗ്രത കൈവിടരുത് , ജനസ്വാധീനം ഇടിയുമ്പോള്‍ അറസ്റ്റുകള്‍ ഉണ്ടാകുന്നു  എന്നും അവർ കൂട്ടിചേർത്തു

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here