കരളാകെ കറുപ്പാണ്….
കനവാകെ കാമമാണ്…
കാമത്തുള്ളികൾ ചിതറിക്കാൻ-
കുരുന്ന് തടസ്സമെന്നത്രേ…
കിട്ടിയൊടുവിലൊരു മാർഗ്ഗം,
കൊല്ലാമവനെ കാലനെപോലെ
കൊല്ലാമവനെ അമ്മതൻ കരുത്തോടെ
കൊല്ലാമവനെ കരുത്താർന്നമനമോടെ
കൊല്ലാമവനെ കാമത്തിനായി….
കുരുന്നിൽ ചുടുരക്തം ഒഴുകിയിറങ്ങി കടലിൽ….
കടലമ്മപോലും കണ്ണീരൊഴുക്കിയവനായി…..
കരിമ്പാറകൾ സ്വയം ശപിച്ചു, അവനായി-
കുഴിമാടമൊരുക്കിയതിന്….
കാമദാഹിയാമവളുടെ-
കണ്ണുകൾ തിളങ്ങി…..
കണ്ണുനീർ കൊഴിഞ്ഞില്ല..
കരച്ചിലുകൾ ഉയർന്നില്ല…
കാമതുള്ളികൾ ചിതറിക്കാൻ
ഇനിയാരും തടസ്സമില്ലത്രേ…..
കാമത്താൽ വിശപ്പകറ്റാൻ
കാമത്തുള്ളികൾ ഇറ്റിക്കാൻ
കാമവെറികൾ ഇനിയും നടനമാടും
കാമവെറിയുടെ രക്തസാക്ഷിയാകാൻ
കുരുന്നുകളിനിയും പിറവികൊള്ളും…