ഒന്നാം കാലം
മഴ… ശക്തമായ മഴ ………. പിന്നെ പ്രളയം .
തിരിച്ചുവരുന്ന കൂട്ടായ്മകൾ , സ്നേഹം, പരസ്പരവിശ്വാസം .
അലിഞ്ഞുതീരുന്ന ശത്രുത , എല്ലാം ഒരു കുഞ്ഞിന്റെ മനസ്സുപോലെയായി..
രണ്ടാം കാലം
അജ്ഞാതനായ ശത്രു.? പടർന്നു പന്തലിക്കുന്നു . തിരിച്ചറിവില്ലാതെ ആളുകൾ പരിഭ്രാന്തരാകുന്നു…… തിരിച്ചറിവ് വേലികൾ സൃഷ്ടിക്കുന്നു.
മെല്ലെ മെല്ലെ പരസ്പര വിശ്യാസം ഇല്ലാതാകുന്നു. എങ്കിലും കനം കുറഞ്ഞ വേലിക്കെട്ടിൽ….. കനത്ത വിശ്വാസത്തോടെ നമ്മൾ സ്നേഹം പങ്കിടുന്നു ……….
Click this button or press Ctrl+G to toggle between Malayalam and English