സാഹിദ് സ്മാരക സാഹിത്യ തീരം പുരസ്ക്കാരം സുദീപ് .ടി ജോർജിന്

 

ശ്രീകണ്ഠാപുരം മുത്തപ്പൻ ക്ഷേത്ര പരിസരത്തെ പുഴയോരത്ത് നടത്തുന്ന പ്രതിമാസ പുസ്തക ചർച്ചയായ സാഹിത്യ തീരത്തിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ചെങ്ങളായിലെ യുവ കഥാകൃത്തായിരുന്ന സാഹിദിന്റെ ഓർമ്മക്കായി ചെങ്ങളായി ഗ്രാമോദ്ധാരണ വായനശാല & ഗ്രന്ഥാലയം ഏർപ്പെടുത്തിയ രണ്ടാമത് സാഹിദ് സ്മാരക സാഹിത്യതിരംപുരസ്ക്കാരം യുവ കഥാകൃത്ത് സുദീപ് ടി ജോർജിന്റെ ടൈഗർ ഓപ്പറ എന്ന കഥാസമാഹാരത്തിന്.
2015 മുതൽ 19 വരെ മലയാളത്തിൽ ഇറങ്ങിയ ഒരെഴുത്ത് കാരന്റെ ആദ്യ കഥാസമാഹാരത്തിന് നൽകുന്നതാണ് 10001 രൂപയും പ്രശസ്തി പത്രവും, ശിൽപവും അടങ്ങുന്ന രണ്ടാമത് സാഹിദ് സ്മാരക സാഹിത്യ തീരം പുരസ്ക്കാരം –

പ്രൊഫ വി എസ് അനിൽകുമാർ, ജൂറി ചെയർമാനും, സന്തോഷ് മാനിച്ചേരി, ജിസാ ജോസ് എന്നിവർ ജൂറി അംഗങ്ങളായുള്ള പുരസ്ക്കാര സമിതിയാണ് ഇത് തെരഞ്ഞെടുത്തത്
നാൽപ്പത് വയസിന് താഴെയുള്ളവർക്ക് ഏർപ്പെടുത്തിയ 1001 രൂപ ഒന്നാം സമ്മാനത്തിന് അർഹമായ പ്രഗിൽ ആർ നാഥിന്റെ പെൺചിലന്തിയാണ്
2020 ജനുവരി 5ന് ,2-30 ന് ശ്രീകണ്ഠപുരഒ മുത്തപ്പൻ ക്ഷേത്ര പരിസരത്ത്നടക്കുന്ന സാഹിത്യ തീരം രണ്ടാം വാർഷികത്തിൽ പുരസ്ക്കാരം സമർപ്പിക്കും
പ്രമുഖ നാടൻ ഗവേഷകയും, എഴുത്ത് കരിയുമായ ലിസി മാത്യു വാർഷികം ഉദ്ഘാടനം ചെയ്യും
പ്രൊഫ വി എസ് അനിൽകുമാർ ഉപഹാര സമർപ്പണവും, മുഖ്യ ഭാഷണവും നിർവഹിക്കും
കവി മാധവൻ പുറച്ചേരി അധ്യക്ഷനാവും
എം വി ഷാജി സാഹിത്യ തീരം നാൾവഴി അവതരിപ്പിക്കും
എവിപവിത്രൻ പുരസ്ക്കാരജേതാവിനെ പരിചയപ്പെടുത്തും
വാർത്താ സമ്മേളനത്തിൽ ബഷീർ പെരുവളത്ത് പറമ്പ് ,എം വിഷാജി, ഒ സി ചന്ദ്രൻഎൻ കെ എ ലതീഫ് മാസ്റ്റർ സംസാരിച്ചു
മലയാള കഥയിൽ പുതുഭാവുകത്വം നൽകിയ സുദീപ് ടിജോർജിന്റെ
ടൈഗർ ഓപ്പറ എന്ന കഥാസമാഹാരത്തിനും എഴുത്തുകാരനും ആദ്യം കിട്ടുന്ന പുരസ്ക്കാരമാണ് സാഹിത്യ തീരത്തിന്റെ ഈ പുരസ്ക്കാരം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English