ഐരാണിമുട്ടം തുഞ്ചൻ സ്മാരക സമിതി ഇന്ന് തുഞ്ചൻ ദിനമായി ആചരിക്കും. തുഞ്ചൻ മണ്ഡപത്തിൽ നടക്കുന്ന പരിപാടി സംസ്ഥാന സാംസ്കാരിക ഉന്നതസമിതി സെക്രട്ടറി ഡോ. പ്രഭാകരൻ പഴശി ഉദ്ഘാടനം ചെയ്യും.എഴുത്തച്ഛൻ മലയാളത്തിന്റെ അത്യാധുനികൻ എന്ന വിഷയത്തിൽ കവിയും ഭാഷാപണ്ഡിതനുമായ വി.കെ. നാരായണനും മാതൃഭാഷാ പോരാട്ടങ്ങൾ എന്ന വിഷയത്തിൽ ചരിത്രകാരൻ വെള്ളനാട് രാമചന്ദ്രനും പ്രഭാഷണം നടത്തും. ഡോ. ടി.ജി. രാമചന്ദ്രൻപിള്ള ചടങ്ങിൽ അധ്യക്ഷതവഹിക്കും. ശൂരനാട്ടു കുഞ്ഞൻപിള്ളയുടെ തുഞ്ചൻ നമസ്കാരം എന്നകവിത സുമേഷ് കൃഷ്ണൻ ചൊല്ലും. പ്രഫ. കാട്ടൂർ നാരായണപിള്ള, കാരയ്ക്കാമണ്ഡപം വിജയകുമാർ ജി. കുമാരസ്വാമി എന്നിവർസംബന്ധിക്കും.
Home ഇന്ന്
Click this button or press Ctrl+G to toggle between Malayalam and English