തുഞ്ചന്‍ സ്മാരക ട്രസ്റ്റ് : കൈരളീസമാജം എന്‍ഡോവ്മെന്റിന് രചനകള്‍ ക്ഷണിച്ചു

തുഞ്ചന്‍ സ്മാരകട്രസ്റ്റിന്റെ 2022-ലെ കൊല്‍ക്കത്ത കൈരളീസമാജം എന്‍ഡോവ്മെന്റിന് രചനകള്‍ ക്ഷണിച്ചു. വളര്‍ന്നുവരുന്ന സാഹിത്യപ്രതിഭകള്‍ക്കായി ഏര്‍പ്പെടുത്തി പുരസ്‌കാരം 15,000 രൂപയും കീര്‍ത്തിപത്രവുമടങ്ങുന്നതാണ്. പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കാത്ത കവിതകളുടെ സമാഹാരത്തിനാണ് ഈ വര്‍ഷത്തെ പുരസ്‌കാരം.

30 വയസ്സില്‍ കവിയാത്ത എഴുത്തുകാര്‍ക്കുള്ളതാണ് പുരസ്‌കാരം. കൃതികളുടെ മൂന്ന് കോപ്പികള്‍ വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം സെക്രട്ടറി, തുഞ്ചന്‍ സ്മാരക ട്രസ്റ്റ്, തുഞ്ചന്‍പറമ്പ്, തിരൂര്‍, മലപ്പുറം-676 101 (ഫോണ്‍: 0494 2422213, 2429666) എന്ന വിലാസത്തില്‍ ജനുവരി 25-നകം അയക്കണമെന്ന് തുഞ്ചന്‍ സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ എം.ടി. വാസുദേവന്‍ നായര്‍ അറിയിച്ചു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here