ഇനി പൂക്കൾ തേടി അലയേണ്ട ; തുമ്പിയിൽ ക്ലിക്ക് ചെയ്താൽ മതി

തിരുവനന്തപുരം : അത്തപൂക്കളമിടാൻ കേരളം ഒരുങ്ങി കഴിഞ്ഞു. പൂക്കളമൊരുക്കാൻ കുട്ടികളും, സംഘടനകളും സ്ഥാപനങ്ങളും പൂക്കൾ തേടി കമ്പോളങ്ങളിലേക്കു ഓടുന്ന കാഴ്ചയാണ് കഴിഞ്ഞ കുറെ വർഷങ്ങൾ ആയി കേരളത്തിൽ കണ്ടു വരുന്നത്. മലയാളികളുടെ പൂക്കൾ തേടിയുള്ള ഓട്ടത്തിന് അറുതി വരുത്താൻ കാർഷികോത്പന്ന  വിപണന സേവനങ്ങൾക്കായുള്ള ഇ-കോമേഴ്‌സ് വെബ് പോർട്ടൽ ആയ തുമ്പി ഡോട്ട് ഇൻ വിപുലമായ സൗകര്യങ്ങൾ ആണ് ഒരുക്കിയിരിക്കുന്നത്. പൂവ് ഉൽപാദകരുടെ പക്കൽ   നിന്നും ആവശ്യത്തിനുള്ള പൂക്കൾ ഇടനിലക്കാരുടെ കൈകടത്തലുകളില്ലാതെ നേരിട്ട് പൂക്കളങ്ങൾ ഒരുക്കുന്നവർക്ക് എത്തിക്കാനാണ് തുമ്പിയുടെ പ്രവർത്തകർ ക്രമീകരണങ്ങൾ ചെയ്തിരിക്കുന്നത്. അത്തം തുടങ്ങുന്ന ഇന്ന് മുതൽ അത്തപ്പൂക്കളം ആവശ്യമുള്ളവർ www.thumpi.in എന്ന വെബ് പോർട്ടലിൽ ലോഗിൻ ചെയ്തു ആവശ്യമായ പൂക്കൾ തിരഞ്ഞെടുത്തു ഓർഡർ നൽകിയാൽ ആവശ്യക്കാരുടെ അടുത്ത് പൂക്കൾ എത്തിക്കാനുള്ള സംവിധാനം ആണ് തുമ്പിയുടെ പ്രവർത്തകർ ഒരുക്കിയിരിക്കുന്നത് .

ബന്ദി പൂക്കൾ, വാടാമുല്ല , ജമന്തി, തെറ്റി, റോസ്, ചുവന്ന അരളി , പിങ്ക് അരളി, കോഴിപ്പൂവ് , ഇലകൾ തുടങ്ങി വിവിധയിനം പൂക്കളുടെ വിപുലമായ ശേഖരമാണ് തുമ്പിയുടെ പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. തുമ്പി ഡോട്ട് ഇൻ സന്ദർശിക്കുന്ന എല്ലാവര്ക്കും പൂക്കളെ കുറിച്ചും വില വിവരങ്ങൾ സംബന്ധിച്ചും വ്യക്തമായ വിവരങ്ങൾ വെബ് പോർട്ടലിൽ നിന്നും ലഭ്യമാകും. കുറഞ്ഞ റേറ്റിൽ  നാമമാത്രമായ ഡെലിവറി ചാർജ് മാത്രം ഈടാക്കിക്കൊണ്ടു തുമ്പിയിൽ നിന്നും പൂക്കൾ ലഭിക്കുന്നത്. പൂക്കളോടൊപ്പം തുമ്പി ഡോട്ട് ഇൻ തയാറാക്കിയിട്ടുള്ളതുൾപ്പടെ പത്തോളം അത്തപൂക്കള ഡിസൈനുകളും സൗജന്യമായി നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471 4063427, 9526693355

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here