യുവ തുള്ളൽ കലാ പ്രതിഭയ്ക്ക് പുരസ്‌കാരം: അപേക്ഷ ക്ഷണിച്ചു

ഏവൂർ ദാമോദരൻ നായർ സ്മാരക ട്രസ്റ്റ് യുവ തുള്ളൽ കലാ പ്രതിഭയ്ക്ക് പുരസ്‌കാരം നൽകും. ഈ വർഷം ഒക്ടോബർ 18ന് 45 വയസ്സ് പൂർത്തിയാകാത്തവർക്ക് അപേക്ഷിക്കാം.

15001 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കലാരംഗത്തെ നേട്ടവും പ്രായവും തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി സെപ്റ്റംബർ 30. വിലാസം: സെക്രട്ടറി ഏവൂർ ദാമോദരൻ നായർ സ്മാരക ട്രസ്റ്റ് ,കലാഭവൻ ,ഏവൂർ തെക്ക് ,കീരിക്കാട് ,പി.ഒ. ആലപ്പുഴ ജില്ല.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here