ആർ.തുഹിൻ റോസ്
2006 സെപ്റ്റംബർ 20ന് കോഴിക്കോട് ജില്ലയിൽ ജനിച്ചു. റിജേഷ് – ആർ.തുഷാര ദമ്പതികളുടെ മകളാണ്. കണ്ണൂർ തോട്ടടയിലാണ് താമസം. കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
രാഷ്ട്രീയ കാർട്ടൂണുകൾ വരയ്ക്കാൻ ഇഷ്ടപെടുന്ന തുഹിൻ റോസ് 2019ൽ കാസർഗോഡ് വെച്ച് നടന്ന സംസ്ഥാന യുവജനോത്സവത്തിൽ കാർട്ടൂൺ മത്സര ജേതാവായിരുന്നു. തുഹിൻ റോസിന്റെ അമ്മ, ആർ.തുഷാര എഴുത്തുകാരിയും അദ്ധ്യാപികയുമാണ്. തുഹിൻ റോസ് സാഹിത്യ രചനകൾക്കും സമയം ചിലവഴിക്കാറുണ്ട്.