ത്രിലോകവിക്രമപരമസിംഹ

(ഇന്നത്തെ വിപ്ലവ പ്രസ്ഥാനങ്ങളെയും അവയുടെ നേതാക്കളെയും കുറിച്ചൊരു വിലയിരുത്തല്‍ ശ്രമമാണ് ഇക്കഥയില്‍ . അത്തരം പ്രസ്ഥാനങ്ങളെ അതിന്റെ ആചാര്യന്‍ തന്നെ തള്ളിപ്പറയുകയാണ് ഇതിലൂടെ )

 

”സങ്കല്പ്പ ലോകമാണ് നമുക്കു ചുറ്റും. പുഷ്പക വിമാനത്തിലേറിപ്പറക്കുന്നതും അമ്പിളിമാമനെ എത്തിപ്പിടിക്കുന്നതും നക്ഷത്രങ്ങള്‍ക്കരികെ കൂടു കൂട്ടുന്നതും നാം സങ്കല്പ്പിച്ചു. അജയ്യമായ നമ്മുടെ ഇച്ഛാശക്തി അതൊക്കെ നമുക്ക് യാഥാര്ത്ഥമാക്കിക്കൊണ്ടിരിക്കുന്നു . എന്തേതും ഒരു സങ്കല്പ്പ ലോകമാണ്. സന്തോഷവും സമാധാനവും ഉള്ള ഒന്ന്. കള്ളപ്പറയും ചെറുനാഴിയുമില്ലാത്ത ഒന്ന് ക്രിസ്തുവും നബിയും ബുദ്ധനും ഗാന്ധിജിയുമൊക്കെ ആ ലോകത്തെ വിഭാവനം ചെയ്തു അതിനായി ശ്രമിച്ചു …”

”ആത്യന്തികമായ സമാധാനവും സന്തോഷവും സമത്വവും നീതിയുമൊക്കെ തോക്കിലൂടെയും ചോരചീന്തലുകളിലൂടെയും കൂട്ടക്കൊലകളിലൂടെയും നേടാനാവുമെന്നു പറയുന്നതില്‍ കാര്യമുണ്ടോ സാറേ…..”

ജോസുകുട്ടിയാണു ഇവിടുത്തെ പോലീസുകാരന്‍ നന്നെ ചെറുപ്പം അറിവിലേക്കു നോക്കുന്ന തീക്ഷ്ണമായ കണ്ണുകള്‍ ഞാനിവിടെ വന്നയന്നുമുതല്‍ ഇത്തരമോരോരോ സംശയങ്ങളുമായി വന്നു കൊണ്ടേയിരിക്കും

ഇപ്പോഴും എന്തോ തത്വവുമായി വരികയാണയാള്‍ കാര്യമറിയാന്‍ ഞാന്‍ അയാളെ നോക്കി

” കോടാനു കോടി മനുഷ്യര്‍ക്കിടയിലും ഗാന്ധിജിയും ഐന്സ്റ്റീനുമൊക്കെ ഓരോന്നേയുള്ളു ലോകത്തോരുരത്തിലും ഓരോ സവിശേഷതകളഅണു നമുക്കു കാണാനാവുന്നക അങ്ങനെ വരുമ്പോള്‍ അവരിലൊക്കെയുള്ള ഗുണഗണങ്ങള്‍ സമൂഹമെന്ന വലിയ ജലാശയം നിറഞ്ഞു തുളുമ്പി നിര്‍ത്താന്‍ ഉപയോഗപ്പെടുത്തുകയല്ലേ വേണ്ടത്? സുന്ദരലോകം എന്ന ആശയം രൂപപ്പെട്ടതുമുതല്‍ അതു നേടാനായി തോക്കും ചോരയും കായികബലവുമൊക്കെ ഉയര്‍ത്തിക്കാട്ടുന്നുണ്ട് പലരും.അന്നുമിന്നും ആയുധം കൊണ്ടു നേടാവുന്ന ഒന്നല്ല അതെന്നാണു എനിക്കു തോന്നിയിട്ടുള്ളത്.”

അയാളുടെ മുഖം തുടുക്കുന്നതും കണ്ണുകള്‍ തീക്ഷ്ണമാകുന്നതും ഞാന്‍ കണ്ടു.

”… മുന്പ് തോക്കേന്തിയ കലാപകാരി ഒരടയാളമായിരുന്നു. ആത്മ സമര്‍പ്പണത്തിന്റെ അടയാളം. ഇന്നു കലാപകാരികളുടെ വസ്ത്രമിട്ടു നടക്കുന്നവര്‍ ചുറ്റും തോക്കേന്തിയ അംഗരക്ഷകരുമായി നടക്കുന്നു. ഒരു സംരക്ഷിത ജീവിയാണ് ഇന്നയാള്‍. അഭിനവ രാജാക്കന്മാര്‍, അവര്‍ നേതാവാകുമ്പോള്‍ അധികാരമേറുമ്പോള്‍ ചരിത്രത്തിലെ എല്ലാ നേതാക്കളും അധികാരികളും കാണിച്ചിരുന്ന ചേഷ്ടകളും അംഗവിക്ഷേപങ്ങളും ഭാവഹാവാദികളും നന്നായി അനുകരിക്കുന്ന അധികാരത്തെ നില നിര്‍ത്താന്‍ അതിന്റെ സുഖസൗകര്യങ്ങള്‍ നൊട്ടിനുണയാന്‍ എന്തു മേതും ചെയ്യുന്ന ത്രിവിക്രമപരമസിംഹന്മാരാകുന്നു”

ഇന്നത്തെ കലാപകാരിയുടെ കാപട്യത്തിന്റെ പൊയ്മുഖം അയാള്‍ അരിശത്തോടെ കീറിയെറിഞ്ഞുകൊണ്ടിരുന്നു….

” സാറിന്റെ സംഭവം നടന്നതിനു കുറച്ചു ദിവസം മുമ്പ് അത്തരമൊരു നേതാവിനേയും തോക്കുമായി എയര്‍പോര്‍ട്ടില്‍ പിടി കൂടിയിരുന്നു. എന്നാല്‍ തന്റെ സ്വാധീനമുപയോഗിച്ചു അദ്ദേഹം ഒരു പരിക്കും കൂടാതെ ഇറങ്ങിപ്പോന്നു”

മേലുദ്യോഗസ്ഥന്‍ വിളിച്ചപ്പോള്‍‍ പറഞ്ഞതു പൂര്‍ത്തിയാക്കാതെ അയാള്‍ പോയി.

ഇവിടുത്തെ പോലീസുകാര്‍ക്കും സഹ തടവുകാര്‍ക്കുമൊക്കെ എന്നെ വലിയ കാര്യമാണ്. ഇവരുടെ ഉള്ളിലുമുണ്ടൊരു സ്വപ്നം, ഉള്ളിലുമുണ്ടൊരു മാവേലി നാട്. അതവരോടൊത്ത് പങ്കുവയ്ക്കുന്ന ഒരാളെന്ന നിലയ്ക്കാവണം ഇവര്‍ക്കെന്നോടും ഇത്ര സ്നേഹം. നടക്കാതെ പോയ എന്റെ പ്രഭാഷണം തങ്ങള്‍‍ക്കായി പറയണം എന്ന് നിര്‍ദ്ദേശിച്ചതും ജോസുകുട്ടിയാണ്. സന്തോഷത്തോടെ ഞാനുമത് സമ്മതിച്ചു.

ഒരു പ്രഭാഷണത്തിന് ക്ഷണിക്കപ്പെട്ടാണ് ഇന്ത്യയിലേക്കു വന്നത് എയര്‍പോര്‍ട്ടില്‍ എല്ലാം തകിടം മറഞ്ഞു.

സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്റെ ബാഗില്‍ ഒരു തോക്ക് കണ്ടെത്തി. അതൊരു കളിത്തോക്കായിരുന്നെന്നെന്നും പിന്നീടത് യഥാര്ത്ഥ തോക്കാക്കി മാറ്റുകയായിരുന്നുവെന്നും ജോസുകുട്ടിയാണ് പറഞ്ഞത്. അതൊക്കെ ഇവിടുത്തെ രീതികളാണു പോലും. എന്റെ നീണ്ടു നരച്ച താടിയും മുടിയും അലസവേഷവും അവിടുത്തെ ഉദ്യോഗസ്ഥര്‍ക്ക് കാര്യങ്ങള്‍ എളൂപ്പമാക്കി എന്നയാള്‍ കൂട്ടിച്ചേര്‍ത്തു. ഇങ്ങോട്ടു പോരുന്ന ഒരുക്കത്തിനിടയില്‍ ബാഗ് തുറന്നുമടച്ചും കളിച്ചിരുന്ന കൊച്ചുമകനാകണം ആ കുസൃതിയൊപ്പിച്ചത്. പാവം കുഞ്ഞ്, മുതിര്‍ന്നവരുടെ രീതികള്‍ അവനുണ്ടോ അറിയുന്നു.

”… ലോകം കടല്‍ത്തിര പോലെ മാറുകയാണ് ..” – വീണ്ടും ഞാന്‍ പ്രഭാഷണത്തിലേക്കു വന്നു.

” … ഇതു കാഴ്ചകളുടെ ലോകമാണ് സ്വരക്ഷാര്‍ത്ഥം വ്യവസ്ഥാവിധേയമായി തോക്കിരന്നു വാങ്ങുന്ന വിപ്ലവനേതാവും നമുക്കിന്നൊരു കാഴ്ചയാണ്. തോക്കും ചോരയും കായിക ശക്തിയുമൊക്കെ കൂടെകൂടെ ഉയര്‍ത്തിക്കാട്ടുന്ന കപടഗൃഹാതുരതകള്‍ മാത്രമാണ് ഒരു പഴഞ്ചരക്ക്. അതല്ല സത്യം അതല്ല നമ്മുടെ വഴി …”

”…. നമുക്ക് ചുറ്റും ഇന്ന് അഗ്നിയാണ്. വലിയൊരു അഗ്നികുണ്ഡം ഒരുക്കിയിരിക്കുകയാണവര്‍. അതിന്റെ ചുവട്ടില്‍ സമാധാനമായി ഉറങ്ങിക്കൊള്ളാന്‍ പറയുകയാണവര്‍. ഏത് ശക്തിക്കും ഒരു പ്രതിശക്തിയുണ്ട്. ധര്‍മ്മ‍ബോധവും നീതി ബോധവും അസ്വസ്ഥപ്പെടുത്തുമ്പോള്‍ ഏത് ബുദ്ധനും കൊട്ടാരം വിട്ടിറങ്ങും. യോഹന്നാന്റെ അറ്റുപോയ ശിരസില്‍ നിന്നും വന്ന വാക്കുപോലും അധികാരികളെ പേടിപ്പിച്ചു. ധര്‍മ്മവും നീതിയും തീപിടിപ്പിച്ച വാക്കുയര്‍ത്തുന്ന അഗ്നി മറ്റേതു അഗ്നിക്കുമീതേയും ഉയരും തീര്‍ച്ച. മാര്‍ക്സിസത്തിനു പ്രസക്തിയുണ്ടോ എന്ന ചോദ്യത്തിന് അത് നടപ്പാക്കാനുള്ള ഇച്ഛാശക്തി നിങ്ങള്ക്കുണ്ടോ എന്ന മറു ചോദ്യമാണ് എന്റെ ഉത്തരം….”

എന്റെ പ്രഭാഷത്തിനായി വെടിയുണ്ടയേക്കാള്‍ ശക്തിയുള്ള വാക്കുകള്‍‍ക്കായി ഞാന്‍ തിരഞ്ഞു കൊണ്ടിരുന്നു…..

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here