ചിന്ത: –
ഒറ്റയ്ക്കിരിക്കണമെന്ന ചിന്ത എങ്ങുമെത്തിയില്ല
ഒറ്റയ്ക്കിരുന്നപ്പോൾ ചിന്തയുമില്ല
ഒറ്റയാണെന്ന തോന്നലാണീ ഇപ്പയുള്ള ചിന്ത
തോന്നൽ :-
എനിക്ക് തോന്നി തുടങ്ങിയിരിക്കുന്നു
എന്തെന്ന ചോദ്യത്തിനുത്തരം തോന്നലാണ്
തോന്നുന്ന കാര്യം തോന്നുന്നതാണ്
തോന്നുന്നതെല്ലാം ചെയ്യുന്നതാണ്
ചെയ്യുന്നതെല്ലാം തോന്നുന്നതാണ്
ചെയ്യാണ്ടിരിക്കലും ഒരു തോന്നലാണ്
ഊഹം :-
മനസ്സിനുള്ളിൽ വെച്ച് ശരിയൊ തെറ്റൊ അറിയാതെ കണക്കുകൾ തമ്മിൽ ഏറ്റുമുട്ടുന്നു
ഒരു നിഗമനത്തിൽ അതിനെ ശരിയാക്കാൻ ശ്രമിക്കുന്നു.
മറുവശത്ത് നിരപരാധിത്വം തെളിയിക്കാനാവാതെ തെറ്റ് വെമ്പൽ കൊള്ളുന്നു.