പുതിയ തലമുറയിലെ എഴുത്തുകാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരള സാഹിത്യ അക്കാദമി 2023 മാർച്ചിൽ ത്രിദിന കഥാക്യാമ്പ് കണ്ണൂരിൽവെച്ച് സംഘടിപ്പിക്കുന്നു.
35 വയസ്സിനു താഴെയുള്ള 40 പേരെയാണ് പ്രതിനിധികളായി തെരഞ്ഞെടുക്കുക. ഏറ്റവും പുതിയ രണ്ട് കഥകൾ, വയസ്സു തെളിയിക്കുന്ന രേഖ, വിലാസം, ഫോൺനമ്പർ, ഇ-മെയിൽ എന്നിവ സഹിതം ജനുവരി 25-നു മുൻപായി സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, തൃശൂർ-680 020 എന്ന വിലാസത്തിലോ office@keralasahityaakademi.org എന്ന വിലാസത്തിലോ അപേക്ഷിക്കണം. പ്രതിനിധികൾക്ക് അക്കാദമി സാക്ഷ്യപത്രം നൽകും. യാത്രച്ചെലവ് അക്കാദമി വഹിക്കും. താമസം, ഭക്ഷണം എന്നിവ അക്കാദമി ഒരുക്കും. ക്യാമ്പിന്റെ വിശദാംശങ്ങൾ പ്രതിനിധികളെ പിന്നീട് അറിയിക്കും.
വിശദവിവരങ്ങൾക്ക് ഫോൺ: 0487 2331069, 9349226526