ടി എം കൃഷ്ണക്ക് ഭീഷണി.
പ്രശസ്ത കര്‍ണ്ണാടിക് സംഗീതജ്ഞനായ ടിഎം കൃഷ്ണയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ തീവ്ര വലതുപക്ഷ സംഘടനകള്‍ നടത്തിയ വ്യാജപ്രചാരണങ്ങളെ തുടര്‍ന്ന് അദ്ദേഹത്തിന്റെ പരിപാടി റദ്ദാക്കി.
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഒരു സാംസ്‌ക്കാരിക സംഘടനയുമായി ചേര്‍ന്ന് നടത്താനിരുന്ന പരിപാടിയാണ് ടി എം കൃഷ്ണ ദേശവിരുദ്ധനാണെന്ന സംഘ്പരിവാര്‍ അനുകൂല സംഘടനകളുടെ പ്രചാരണത്തെ തുടര്‍ന്ന് റദ്ദാക്കിയത്. ഡല്‍ഹിയില്‍ എവിടെയെങ്കിലും വേദി കിട്ടിയാല്‍ പരിപാടി നടത്തുമെന്നും ഭീഷണിക്ക് വഴങ്ങില്ലെന്നും ടി എം കൃഷ്ണ പ്രതികരിച്ചു.
എയര്‍പോട്ട് അതോറിറ്റി ഓഫ് ഇന്ത്യയും, സംസ്‌ക്കാരിക സംഘടനയായ സ്പിക് മാകെയും സംയുക്തമായി ചേര്‍ന്നാണ് രണ്ടു ദിവസത്തെ ഡാന്‍സ് ആന്‍ഡ് മ്യൂസിക്ക് ഇന്‍ ദി പാര്‍ക്ക് വെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. നെഹ്‌റു പാര്‍ക്കില്‍ വച്ച് നടത്താനിരുന്ന പരിപാടിയില്‍ എംടി കൃഷ്ണയുടെ കച്ചേരിയും ഉള്‍പ്പെടുത്തിയിരുന്നു.
ഇതു സംബന്ധിച്ച വിവരങ്ങള്‍ എഎഐ ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. പരിപാടിയെക്കുറിച്ചുളള വിവരങ്ങള്‍ പത്രങ്ങളിലും പരസ്യങ്ങളിലും അച്ചടിച്ചു വന്നിരുന്നു.എന്നാൽ നിരവധി പേരാണ് ഡൽഹിയിൽ കൃഷ്ണക്ക് വേദി ഒരുക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് മുന്നോട്ടു വന്നിരിക്കുന്നത്.