എം. മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എന്ന നോവലിന് ചിത്രകാരന്‍ സുധീഷ് കോട്ടേമ്പ്രം തയ്യാറാക്കിയ ആയിരം കവര്‍ചിത്രങ്ങളുടെ പ്രകാശനം മാഗ്‌സെസെ പുരസ്‌കാര ജേതാവും കലാസാമൂഹ്യ പ്രവര്‍ത്തകനുമായ ടി.എം കൃഷ്ണ നിര്‍വ്വഹിക്കുന്നു. ഓഗസ്റ്റ് 29-ന് തലശ്ശേരിയില്‍ വെച്ച് സംഘടിപ്പിക്കുന്ന ഡി.സി ബുക്‌സ് 44-ാമത് വാര്‍ഷികാഘോഷ ചടങ്ങുകളുടെ ഭാഗമായാണ് പ്രകാശനം. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എന്ന നോവലിന്റെ അമ്പതാം പതിപ്പ് പുറത്തിറങ്ങിയതിനോട് അനുബന്ധിച്ചാണ് നോവലിനായി ആയിരം വ്യത്യസ്ത കവര്‍ ചിത്രങ്ങള്‍ ഒരുക്കി സുധീഷ് കോട്ടേമ്പ്രം വിസ്മയം തീര്‍ത്തത്.
Home പുഴ മാഗസിന്