തോമസ് കൂവള്ളൂര്‍ ജെ.പി.എം ന്യൂസ് അഡ്മിസ്‌ട്രേറ്റീവ് അസിസ്റ്റന്റായി നിയമിതനായി

ലോക മലയാളികള്‍ക്കിടയില്‍ വാര്‍ത്തകള്‍ക്ക് പുത്തന്‍മാനം സമ്മാനിച്ച ജോയിച്ചന്‍ പുതുക്കുളം ഡോട്ട്‌കോമിന്റെ (ജെപിഎം ന്യൂസ്) അഡ്മിസ്‌ട്രേറ്റീവ് അസിസ്റ്റന്റായി പ്രശസ്ത എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ തോമസ് കൂവള്ളൂര്‍ നിയമിതനായി.
വെബ്‌സൈറ്റിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ശ്രീ കൂവള്ളൂര്‍ ഇനിമുതല്‍ സദാ ജാഗരൂകനായിരിക്കും. പത്രപ്രവര്‍ത്തനമേഖലയിലും, ഈടുറ്റ ലേഖനങ്ങളുടെ രചനയിലും അഗ്രഗണ്യനായ തോമസ് കൂവള്ളൂരിന് വെബ്‌സൈറ്റിന്റെ അണിയറ പ്രവര്‍ത്തകര്‍ പുതിയ കര്‍മ്മ മേഖലയില്‍ വിജയം കൈവരിക്കുന്നതിന് എല്ലാവിധ ആശംസകളും  നേര്‍ന്നു.
പുതിയ നിയോഗത്തില്‍ എല്ലാവരുടേയും പ്രാര്‍ത്ഥനാപൂര്‍ണ്ണമായ സഹകരണം തോമസ് കൂവള്ളൂര്‍ അഭ്യര്‍ത്ഥിച്ചു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here