പ്രശസ്ത ചെറുകഥാകൃത്ത് തോമസ് ജോസഫ് (67) അന്തരിച്ചു. ആലുവ കീഴ്മാടുള്ള വീട്ടിലായിരുന്നു അന്ത്യം. സംസ്കാരം നാളെ നടക്കും. മസ്തിഷ്കാഘാത ശസ്ത്രക്രിയയെ തുടർന്ന് മൂന്നു വർഷമായി ചികിത്സയിലായിരുന്നു.
നോവല്‍ വായനക്കാരന്‍, ഒരു ഇരുണ്ട സസ്യമായി ചുറ്റിപിണഞ്ഞ്, പരലോക വാസസ്ഥലങ്ങള്‍, പശുവുമായി നടക്കുന്ന ഒരാള്‍, അവസാനത്തെ ചായം, ചിത്രശലഭങ്ങളുടെ കപ്പല്‍, ദൈവത്തിന്റെ പിയാനോയിലെ പക്ഷികള്‍ എന്നിവ പ്രധാന കൃതികളാണ്.
മൃഗയ അവാർഡ് (1984), എസ്ബിടി സാഹിത്യ പുരസ്കാരം(1996), കെ എ കൊടുങ്ങല്ലൂർ സാഹിത്യ പുരസ്കാരം., വി പി ശിവകുമാർ സ്മാരക കേളി അവാർഡ് (2003), 2009ല്‍ കേരള സംസ്ഥാന ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.