കുഞ്ഞിച്ചിറകുകള്‍ മൊട്ടിട്ട കാലത്ത്
കുഞ്ഞിനൊരാഗ്രഹം തോന്നി,
അഹത്തിന്റെ കാന്തിയാല്‍
അച്ചനടുത്തെത്തി കുഞ്ഞാറ്റ ഇങ്ങനെ ഒാതി
ഒക്കത്തിരുന്നു ഞാന്‍ എല്ലാം പഠിച്ചില്ലേ വെക്കത്തില്‍ താഴെ ഇറക്കൂ
പെട്ടന്നു പാറിപ്പറന്നു ഞാന്‍ പോകട്ടെ
പൊക്കത്തിലുള്ള മരത്തില്‍
പെട്ടന്നു പാറിപ്പറന്നു ഞാന്‍ പോകട്ടെ
പൊക്കത്തിലുള്ള മരത്തില്‍.
ഇഷ്ടത്തോടച്ഛനാ ചാരെ അണഞ്ഞിട്ട്
കുഞ്ഞാറ്റയോട് മൊഴിഞ്ഞു.
അഹത്തിന്‍ കരുത്തല്ല അറിവിന്‍ കരുത്താണ്
പറക്കാനെളുപ്പമെന്‍ കുഞ്ഞേ
മാനത്തു ചുറ്റും പരുന്തിന്റ കണ്ണുകള്‍
നിന്നെെ കവരാതെ നോക്കാന്‍
ഇടയുന്ന കാറ്റിനേക്കാള്‍ നീ ഭയക്കണം
തഴുകി തലോടുന്ന തെന്നല്‍
ഇടയുന്ന കാറ്റിനേക്കാള്‍ നീ ഭയക്കണം
തഴുകി തലോടുന്ന തെന്നല്‍
ഭോഗിയായ് തീരാതെ ഉള്ളിലെ തീയാല്‍ നീ
യോഗിയായ് മാറണം മെല്ലെ
കൂടെയുള്ളോരെ നീ നീയായ് കാണണം,
കണ്ണു തുറക്കണം കുഞ്ഞേ.
കരയുന്ന വയറിന്റെ വിറയാര്‍ന്ന ശബ്ദം നീ
കേള്‍ക്കാന്‍ പഠിക്കണം പയ്യേ.
വിശക്കുന്ന കണ്ണുകള്‍ക്കൊരു നേരമെങ്കിലും
അന്നമായ് തീരണം നീയേ
വിശക്കുന്ന കണ്ണുകള്‍ക്കൊരു നേരമെങ്കിലും
അന്നമായ് തീരണം നീയേ
വീഴ്ച്ച ബോധനമായി നീ ശ്രേഷ്ഠനാകുമ്പോള്‍
അച്ഛനമ്യതമായ് നീ മാറും
വിണ്ണിനെ കീറുവാന്‍ നീ ജയത്തക്കാളും
തോല്‍ക്കാന്‍ പഠിക്കണം കുഞ്ഞേ
അഗ്നി ചിറകുമായ് മേലേക്കുയരുവാന്‍
ഈ നേരു നീ അറിയണം
തോല്‍ക്കാന്‍ ഗ്രഹിച്ചവന്‍ വെണ്ണീറിലും
ജ്വലിച്ചാര്‍ത്തുയര്‍ന്നേറ്റിടും വേഗം തോല്‍ക്കാന്‍ ഗ്രഹിച്ചവന്‍ വെണ്ണീറിലും
ജ്വലിച്ചാര്‍ത്തുയര്‍ന്നേറ്റിടും വേഗം
കരുത്തോടുയര്‍ന്നേറ്റിടും വേഗം