മൂന്നു ദിവസം കൊണ്ടൊരു പുസ്തകമെന്നത് വെല്ലുവിളിയാണ് .എന്നാലങ്ങനൊരു പുസ്തകമിറങ്ങിക്കഴിഞ്ഞു. ഗൗരി ലങ്കേഷിന്റെ കത്തുന്ന എഴുത്തുകളും അവരെക്കുറിച്ചുള്ള വിലയിരുത്തലുകളും ഉൾപ്പെടുത്തിക്കൊണ്ട്. ” തോക്കാണ് ആയുധം, ഗോഡ്സെയാണ് ഗുരു” എന്ന പേരിൽ.പ്രോഗ്രസ് ബുക്സാണ് പബ്ലിഷേഴ്സ്,വി.മുസഫർ അഹമ്മദാണ് എഡിറ്റർ.
കോഴിക്കോട്ടുനിന്ന് കുറെ അധികം പേരുടെ ശ്രമഫലമായാണ് ഈ പുസ്തകം പുറത്തിറങ്ങിയത്.രണ്ടു ഭാഗങ്ങളായി തിരിച്ചിരിക്കുന്ന ഈ കൃതിയിൽ ആദ്യഭാഗത്ത് മാതൃഭാഷയിൽ അവർ എഴുതിയ ലേഖനങ്ങളാണ് ഉള്ളത്.ഗൗരി ലങ്കേഷിന്റെ രാഷ്ട്രീയ ചിന്തകളും കാഴ്ചപ്പാടുകളും എല്ലാം ഇവയിൽ കടന്നുവരുന്നു.രണ്ടാം ഭാഗത്ത് സച്ചിദാനന്ദൻ, സക്കറിയ, ശശികുമാർ, പ്രകാശ് രാജ്, ചിന്ദാനന്ദ രാജ്ഘട്ട, ചേതന തീർത്ഥ ഹളളി, കെ ഇ എൻ എന്നിങ്ങനെ ഒരു പറ്റം പ്രശസ്തരായ മലയാളം എഴുത്തുകാരുടെ ഗൗരിയെക്കുറിച്ചുള്ള ആഖ്യാനങ്ങളാണ്.