ഡാളസ് ; മുംബൈ ഭദ്രാസനാധിപൻ റൈറ്റ് റവ.ഡോ.ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ്എപ്പിസ്കോപ്പ 2020 ജൂലൈ 12 നു ഞായറാഴ്ച്ച രാവിലെ 9 മണിക് തിരുവല്ല പൂലാത്തിൻ ചാപ്പലിൽ വിശുദ്ധ കുർബാനയോടെ ആരംഭിക്കുന്ന ഭക്തി നിർഭരമായ ചടങ്ങിൽ മാർത്തോമാ സഭയുടെ സഫ്രഗൻ മെത്രാപോലിത്ത യായി അഭിഷക്തനാകുന്നു. ഇപ്പോൾ നിലവിലുള്ള മുംബൈ ഭദ്രാനത്തിന്റെ ചുമതലയിൽ തുടരുന്നതിനും അതോടൊപ്പം റാണി വൈക്കം ടി എം എ എം മാർത്തോമാ സെന്ററിൽ താമസിച്ചു റാന്നി നിലക്കൽ ഭദ്രാസന ചുമതലയും തിരുമേനി നിർവഹിക്കും .ജൂലൈ 1 നു ചേർന്ന എപ്പിസ്കോപ്പൽ സിനഡാണ് ഇതു സംബഡിച്ചു തീരുമാനമെടുത്തത് .കോവിഡ് 19 പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ ചടങ്ങിൽ പങ്കെടുക്കുന്നതിനു വളരെ പരിമിതികളുണ്ട് ..ആയതിനാൽ സഭയുടെ വെബ്സൈറ്റിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും ഏവരും പ്രാർത്ഥനാപൂർവ്വം ചടങ്ങിൽ പങ്കെടുക്കണമെന്ന് അഭിവന്ദ്യ ജോസഫ് മാർത്തോമാ മെത്രാപോലിത്ത അഭ്യർത്ഥിച്ചിട്ടുണ്ട് .
അഷ്ടമുടി ഇമ്മാനുവേൽ മാർത്തോമാ ഇടവകയിലെ കിഴക്കേ ചക്കാലയിൽ ഡോ.കെ.ജെ.ചാക്കോയുടേയും മേരിയുടെയും മകനായി 1949 ഫെബ്രുവരി 19ന് ആയിരുന്നു ജനനം. കോട്ടയം എം ടി സെമിനാരി സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ബസേലിയസ് കോളേജിൽ നിന്നും ബിരുദ പഠനവും പൂർത്തീകരിച്ചു. തുടർന്നു ദൈവീക വിളി ഉള്‍കൊണ്ട്. ജബല്‍പൂര്‍ ലിയനോര്‍ഡ് തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും ദൈവശാസ്‌ത്രത്തില്‍ ബിരുദം നേടി 1972 ഫെബ്രുവരി 4ന് സഭയുടെ പൂര്‍ണ സമയ പട്ടത്വ ശുശ്രൂഷയിലേക്ക് പ്രവേശിച്ചു