
തൃക്കാക്കരപ്പനെ പൂജിക്കുവാൻ
മുറ്റത്തു തന്നെ പ്രതിഷ്ഠിക്കണം.
ഓട്ടുവിളക്കൊന്നു
കത്തിക്കണം
ഓട്ടട ചുട്ടൊന്നു
നേദിക്കണം.
നാക്കിലയിൽ തന്നെ
ചോറുവേണം
കാച്ചിയനെയ്യും
പരിപ്പും വേണം.
അച്ചാറുനാലെണ്ണം
തന്നെവേണം
പച്ചമോരും തൈരും
വേറെ വേണം.
പച്ചടി,ഇഞ്ചിക്കറികൾവേണം
അച്ചിങ്ങയുപ്പേരി
തന്നെവേണം.
പപ്പടംരണ്ടുതരത്തിൽ വേണം
ഉപ്പേരിനാലുവിധത്തിൽവേണം.
ഓലനുംകാളനും
വേറെവേണം
തോരനുംസാമ്പാറും
ഏറെ വേണം.
പായസം ഓരോരു
ചിക്കുവേണം
പായവിരിച്ചാലിരിക്കവേണം.
നേന്ത്രപ്പഴം നുറുക്കേറെവേണം
തന്ത്രത്തിലെല്ലാം
കഴിക്കവേണം.
നല്ലോണസദ്യയെ-
ന്നോർത്തീടണം
എല്ലാരുമൊന്നിച്ചി-
രുന്നുണ്ണണം.
ഇല്ലാത്തോർക്കൂണു
കൊടുക്കവേണം
നല്ലോണമെല്ലാർക്കുമുണ്ടാകണം.
മുറ്റത്തു തന്നെ പ്രതിഷ്ഠിക്കണം.
ഓട്ടുവിളക്കൊന്നു
കത്തിക്കണം
ഓട്ടട ചുട്ടൊന്നു
നേദിക്കണം.
നാക്കിലയിൽ തന്നെ
ചോറുവേണം
കാച്ചിയനെയ്യും
പരിപ്പും വേണം.
അച്ചാറുനാലെണ്ണം
തന്നെവേണം
പച്ചമോരും തൈരും
വേറെ വേണം.
പച്ചടി,ഇഞ്ചിക്കറികൾവേണം
അച്ചിങ്ങയുപ്പേരി
തന്നെവേണം.
പപ്പടംരണ്ടുതരത്തിൽ വേണം
ഉപ്പേരിനാലുവിധത്തിൽവേണം.
ഓലനുംകാളനും
വേറെവേണം
തോരനുംസാമ്പാറും
ഏറെ വേണം.
പായസം ഓരോരു
ചിക്കുവേണം
പായവിരിച്ചാലിരിക്കവേണം.
നേന്ത്രപ്പഴം നുറുക്കേറെവേണം
തന്ത്രത്തിലെല്ലാം
കഴിക്കവേണം.
നല്ലോണസദ്യയെ-
ന്നോർത്തീടണം
എല്ലാരുമൊന്നിച്ചി-
രുന്നുണ്ണണം.
ഇല്ലാത്തോർക്കൂണു
കൊടുക്കവേണം
നല്ലോണമെല്ലാർക്കുമുണ്ടാകണം.
Click this button or press Ctrl+G to toggle between Malayalam and English