അന്ധകാരത്തിൽ
വഴികാട്ടിയായി
മാനത്തു നിന്നും
ഒരു വർണ്ണ താരകം
മണ്ണിലിറങ്ങി വന്നു.
മാനവികതയുടെ
സന്ദേശവുമായി
മനുഷ്യ മനസ്സിലേക്കിറങ്ങിയ
മഹാപിറവിയിൽ
പുളകിതരായി നിൽക്കുന്നു
മാനവകുലം.
ബെത് ലെ ഹേമിൽ
കന്യാമർയമിന്റെ
സ്നേഹപുഷ്പമായി
പിറകൊണ്ട്
പട്ടിണി കിടന്നവന്റെ
തോഴനായ് നിന്ന്
ആകാശം പുൽകി നീ.
മണ്ണിൽ
മിഴിനീരുമായ്
അനാഥബാല്യം
അഭയം തേടി
അലയുമ്പോൾ
തിരുപ്പിറവിക്കായി
ലോകം വീണ്ടും കാത്തിരിക്കുന്നു..