ഒലിവു മരച്ചില്ലകളിൽ
കൂടു കൂട്ടുന്ന നിന്റെ ഓർമ്മകൾ
കൊഴിയുന്ന പൂവുകൾ വന്നടിഞ്ഞ്
ഹൃദയം നിറക്കുന്ന നോവുകൾ..
ഇവൻ…
പകൽ നിലാവിന്റെ കനിവു തേടുന്നവൻ.
രാത്രി സൂര്യന്റെ ചൂട് തേടുന്നവൻ..
പാതിരാപ്പൂവിന്റെ നിറം പരതുന്നവൻ
നീ ഭ്രാന്തനെന്ന് വിളിച്ചവൻ..
ഇവന് നാണയങ്ങൾ നൽകാതിരിക്കുക..
തിരികെ നൽകാൻ സ്നേഹം മാത്രം
ഇവന് സ്നേഹം നൽകാതിരിക്കുക..
തിരികെ തരാൻ ദു:ഖം മാത്രം
ഇവന് ദു:ഖം നൽകാതിരിക്കുക..
ഇവന് സ്വന്തം ദു:ഖം മാത്രം..