ചിന്ത്യം

1.

മറ്റേയാൾ: “നിങ്ങൾ ദൈവവിശ്വാസി ആണോ?” (എൻറെ നെറ്റിയിലെ ചന്ദന കുറി കണ്ടിട്ടാണെന്ന് തോന്നുന്നു)
ഞാൻ: “അതേലോ”
മറ്റേയാൾ : “ആരെയാണ് കൂടുതലിഷ്ടം?”
ഞാൻ: “എല്ലാവരെയും ഇഷ്ടമാണ് എൻറെ കുട്ടികളെയാണ് കൂടുതൽ ഇഷ്ടം”
മറ്റേയാൾ: “അതല്ല ചോദിച്ചത്?”
ഞാൻ: “പിന്നെ….?”
മറ്റേയാൾ: “ഏത് ദൈവത്തിനെയാണ് കൂടുതൽ ഇഷ്ടം?”
ഞാൻ: “ങേ…”

2.

 

ഞാൻ: “എനിക്കൊരു പക്ഷിയെ വാങ്ങണം.”
മറ്റേയാൾ: “ഇപ്പോൾ ധാരാളം അലങ്കാര പക്ഷികളെ കിട്ടും. തത്ത, മൈന, ലൗ ബേർഡ്സ്….”
ഞാൻ:  “എനിക്ക് അലങ്കാരത്തിനല്ല”
മറ്റേയാൾ:  “പിന്നെ?”
ഞാൻ:  “എനിക്ക് ദൂത് പറഞ്ഞയക്കാനാണ്”
മറ്റേയാൾ:  “എന്നാൽ നല്ലത് പ്രാവ് ആണ്.”
ഞാൻ: “അത് പോരാ, അത് ശരിയാവില്ല”
മറ്റേയാൾ: “എന്തുകൊണ്ട്?”
ഞാൻ: “എനിക്ക് ദൂത് പറഞ്ഞയക്കാനുള്ളത് ഗ്രാമങ്ങൾക്കോ നാട്ടുരാജ്യങ്ങൾക്കോ ഇടയിലേക്കല്ല. മറിച്ച്
ധ്രുവാന്തരത്തിലിരിക്കുന്ന മനസ്സുകളിലേക്കാണ്…”

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here